Kerala

സംസ്ഥാനത്ത് പുതിയതായി 10 ഹോട്ട്സ്പോട്ടുകൾ കൂടി; നിയന്ത്രണങ്ങൾ കടുപ്പിക്കുന്നു.

coronavirus kerala live updates
coronavirus kerala live updates

തിരുവനന്തപുരം: സംസ്ഥാനത്ത് പുതിയതായി 10 ഹോട്ട്സ്പോട്ടുകൾ കൂടി പ്രഖ്യാപിച്ചു. തിരുവനന്തപുരത്ത് പുതിയതായി 8 ഹോട്ട്സ്പോട്ടുകൾ കൂടി, മലപ്പുറം ജില്ലയിൽ മഞ്ചേരിയും, കാസർഗോഡ് ജില്ലയിൽ ഉദുമയും ആണ് മറ്റ് ജില്ലകളിലെ ഹോട്ട്സ്പോട്ടുകൾ.

തിരുവനന്തപുരം ജില്ലയിൽ കുളത്തൂർ, പാറശാല, അതിയന്നൂര്‍, കാരോട്, വെള്ളറട, അമ്പൂരി, ബാലരാമപുരം, കുന്നത്തുകാല്‍ എന്നിവയാണ് പുതുതായി പ്രഖ്യാപിച്ച ഹോട്ട്സ്പോട്ടുകൾ. നിലവിൽ സംസ്ഥാനത്ത് 80 ഹോട്ട്സ്പോട്ടുകൾ ഉണ്ട്.

കോട്ടയം, കണ്ണൂർ ജില്ലകൾ കേന്ദ്ര സർക്കാരിന്റെ റെഡ് സോൺ പട്ടികയിൽ ഉണ്ട്. രാജ്യം മൊത്തം 130 ജില്ലകൾ റെഡ് സോണിലും, 284 ജില്ലകൾ ഓറഞ്ചു സോണിലും ഉണ്ട്. ഓറഞ്ച് സോണിൽ ഉള്ള ജില്ലകൾക്ക് ചെറിയ ഇളവുകൾ ലഭിക്കും.

ഇന്ന് 9 പേർ രോഗമുക്തരായി, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ 4 പേർ വീതവും, എറണാകുളത്ത് ഒരാളുമാണ് രോഗമുക്തരായത്, ഇതോടെ എറണാകുളത്ത് കോവിഡ് കേസുകൾ ഒന്നും ഇല്ല.

ഇന്ന് പുതിയ കോവിഡ് കേസുകൾ ഒന്നും റിപ്പോർട്ട് ചെയ്തില്ല, നിലവിൽ 102 പേരാണ് ചികിത്സയിൽ ഉള്ളത്. 21,499 പേർ നിരീക്ഷണത്തിൽ ഉണ്ട്, അതിൽ 432 പേർ വിവിധ ആശുപത്രികളിലും ബാക്കി വീടുകളിലുമാണ്. ഇന്ന് 106 പേരെയാണ് ആശുപത്രികളിൽ പ്രവേശിപ്പിച്ചത്.

Also Read: രാജ്യത്ത് മൂന്നാംഘട്ട ലോക്ക് ഡൗൺ; ലോക്ക് ഡൗണ്‍ രണ്ടാഴ്ച കൂടി നീട്ടി

You may also like

sona-malayalam-actress-new-video talks
Kerala

ആ സിനിമയ്ക്കു ശേഷം സ്കൂളിൽ പോയിട്ടില്ല, വിഡിയോ ചെയ്തത് സമ്മർദം താങ്ങാതെ…

14-ാം വയസില്‍ ഒരു സിനിമയ്ക്ക് വേണ്ടി ചിത്രീകരിച്ച ദൃശ്യങ്ങള്‍ പോണ്‍ സൈറ്റില്‍ നിറഞ്ഞുവെന്ന വെളിപ്പെടുത്തലുമായി നിയമ വിദ്യാര്‍ത്ഥിനിയായ സോന എം ...
heavy rains kerala today
Kerala

ബം​ഗാ​ൾ ഉ​ൾ​ക്ക​ട​ലി​ൽ പു​തി​യ ന്യൂ​ന​മ​ർ​ദം; കേ​ര​ള​ത്തി​ൽ ക​ന​ത്ത മ​ഴ​യ്ക്ക് സാ​ധ്യ​ത

Heavy Rains in Kerala in Next 48 Hours | ബം​ഗാ​ൾ ഉ​ൾ​ക്ക​ട​ലി​ൽ ന്യൂ​ന​മ​ർ​ദ മേ​ഖ​ല രൂ​പ​പ്പെ​ട്ട​താ​യി കാ​ലാ​വ​സ്ഥാ ...

More in:Kerala

Comments are closed.