
കോഴിക്കോട്: Coronavirus Kozhikode / കോഴിക്കോടും നിയന്ത്രണങ്ങൾ കർശനമാക്കുന്നു. കഴിഞ്ഞ ദിവസങ്ങളിൽ കോവിഡ് രോഗികളുടെ എണ്ണം വർദ്ധിക്കുകയും, നിയമ ലംഘനങ്ങൾ കൂടുകയും ചെയ്യുന്ന സാഹചര്യത്തിൽ ആണ് കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത്.
ക്വാറന്റീൻ ലംഘിച്ച് പുറത്ത് കടന്ന വെള്ളയിൽ സ്വദേശിക്ക് എതിരെ ടൗൺ പൊലീസ് കേസ് എടുത്തു. ഹെൽത്ത് ഇൻസ്പെക്ടറുടെ പരാതിയിൽ ക്വാറന്റീനിൽ കഴിയുന്ന ആളെ കാണാനെത്തിയ യുവാവിനെതിരെയും കേസെടുത്തു.
ഒരു ഫ്ളാറ്റിലെ 6 പേർക്ക് കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ചിരുന്നു. പുതിയ കണ്ടെയ്മെന്റ് സോണുകൾ ജില്ലയിൽ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും സാഹചര്യം രൂക്ഷമാണ്. നിലവിൽ 116 പേരാണ് ജില്ലയിൽ ചികിത്സയിൽ ഉള്ളത്.