Kerala

പൂജപ്പുര സെൻട്രൽ ജയിലിൽ ഇന്ന് 145 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു

coronavirus trivandrum poojappura central jail

Coronavirus Trivandrum Central Jail Poojappura / പൂജപ്പുര സെൻട്രൽ ജയിലിൽ ഇന്ന് 145 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 298 പേരിൽ നടത്തിയ പരിശോധനയിലാണ് 145 പേർക്ക് രോഗം സ്ഥിരീകരിച്ചത്. 144 തടവുകാരനും ഒരു ഉദ്യോഗസ്ഥനുമാണ് രോഗം സ്ഥിരീകരിച്ചത്.

363 പേർക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. 900ത്തിലധികം പേരാണ് ജയിലിലുള്ളത്. ജയിൽ ഡോക്ടർക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. തടവുപുള്ളികളെ ജയിലിൽ തന്നെ പ്രത്യേകം സജ്ജീകരിച്ച കേന്ദ്രത്തിലാണ് ചികിത്സിക്കുന്നത്.

ഇന്ന് കോവിഡ് ബാധിച്ച് ഒരു മരണവും ജയിലിൽ റിപ്പോർട്ട് ചെയ്തു. 72കാരനായ മണികണ്ഠനാണ് മരിച്ചത്. വിചാരണ തടവുകാരനായ മണികണ്ഠൻ കഴിഞ്ഞ ഒന്നര വർഷമായി ജയിലിലാണ്. ഇയാൾക്ക് കോവിഡ് സ്ഥിരീകരിച്ചത് എവിടെ നിന്നാണെന്ന് വ്യക്തമല്ല. ജയിലിൽ ആദ്യം കോവിഡ് സ്ഥിരീകരിച്ചതും മണികണ്ഠനാണ്.

You may also like

sona-malayalam-actress-new-video talks
Kerala

ആ സിനിമയ്ക്കു ശേഷം സ്കൂളിൽ പോയിട്ടില്ല, വിഡിയോ ചെയ്തത് സമ്മർദം താങ്ങാതെ…

14-ാം വയസില്‍ ഒരു സിനിമയ്ക്ക് വേണ്ടി ചിത്രീകരിച്ച ദൃശ്യങ്ങള്‍ പോണ്‍ സൈറ്റില്‍ നിറഞ്ഞുവെന്ന വെളിപ്പെടുത്തലുമായി നിയമ വിദ്യാര്‍ത്ഥിനിയായ സോന എം ...

More in:Kerala

Comments are closed.