Kerala

നഗര-ഗ്രാമ വ്യത്യാസമില്ലാതെ വൈറസ് ബാധിച്ച് തലസ്ഥാനം | Coronavirus Trivandrum

trivandrum news coronavirus

Coronavirus Trivandrum / തിരുവനന്തപുരം ജില്ലയിലെ സ്ഥിതി അതി ഗുരുതരം. ഇന്ന് രോഗം സ്ഥിരീകരിച്ച 377 പേരില്‍ 363 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 11 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും ഇന്ന് രോഗം സ്ഥിരീകരിച്ചു. തിരുവനന്തപുരം ജില്ലയില്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിക്കുന്നവരുടെ എണ്ണം ദിനംപ്രതി വര്‍ധിക്കുകയാണ്. 3472 പേരാണ് ജില്ലയില്‍ ചികിത്സയിലുള്ളത്. 17658 പേര്‍ നിരീക്ഷണത്തില്‍ തുടരുകയാണ്.

ആദ്യ ഘട്ടത്തിൽ നഗരപ്രദേശത്തും, പിന്നീട് അത് ജില്ലയുടെ തീര മേഖലകളിലും കൊറോണവൈറസ് വ്യാപിച്ചു. എന്നാൽ ഇപ്പോൾ നഗര ഗ്രാമ വ്യത്യാസം ഇല്ലാതെ ജില്ലയുടെ എല്ലാ ഭാഗത്തും ഓരോ ദിവസവും കൊറോണവൈറസ് രോഗികളുടെ എണ്ണം വർധിക്കുന്നു.

പൂവാര്‍, അഞ്ചുതെങ്ങ്, ബീമാപള്ളി, വലിയതുറ , കൊച്ചുതുറ തുടങ്ങിയ തീരമേഖലയിലുള്ളവരാണ് ഇന്ന് രോഗം ബാധിച്ചവരിലേറെയും. തേക്കുംമൂട് ബണ്ട് കോളനിയില്‍ 15 പേര്‍ക്ക് കൂടി ഇന്ന് രോഗബാധ സ്ഥിരീകരിച്ചു. ഇതോടെ പ്രദേശത്തെ രോഗബാധിതരുടെ എണ്ണം 50 ആയി.

ഗ്രാമപ്രദേശങ്ങൾ ആയ കാട്ടാക്കട, കള്ളിക്കാട് മേഖലകളില്‍ രോഗബാധിതരുടെ എണ്ണം ദിനംപ്രതി വര്‍ധിക്കുന്നു. ബാലരാമപുരം, പാറശാല മേഖലകള്‍ വലിയൊരു ക്ലസ്റ്ററായി മാറാന്‍ സാധ്യതയുണ്ടെന്നാണ് ആരോഗ്യ വകുപ്പിന്റെ വിലയിരുത്തല്‍.

സംസ്ഥാനത്തെ ഏറ്റവും വലിയ കോളനിയായ രാജാജി നഗറിലും ഇന്നും രോഗം റിപ്പോര്‍ട്ട് ചെയ്തത് കൂടുതല്‍ ആശങ്ക ഉണ്ടാക്കുന്നു. നേരത്തെ ജില്ലയുടെ എല്ലാ ഭാഗത്തും വൈറസ് ബാധ ഉണ്ടായെങ്കിലും, രാജാജി നഗറിൽ മാത്രം രോഗം സ്ഥിരീകരിച്ചിരുന്നില്ല. അത് ജില്ലയെ സംബന്ധിച്ച് വളരെ ആശ്വാസകരമായിരുന്നു.

ഇരുപതിലധികം ബിഹാര്‍ സ്വദേശികള്‍ക്കും ഇന്ന് രോഗം സ്ഥിരീകരിച്ചതോടെ ജില്ലയിലെ ഇതരസംസ്ഥാന തൊഴിലാളി കാമ്പുകളില്‍ പരിശോധന വ്യാപകമാക്കാനാണ് ജില്ലാ ഭരണകൂടത്തിന്റെ തീരുമാന.

Coronavirus Trivandrum

ഇവിടെ ക്ലിക്ക് ചെയ്ത് ടെലിഗ്രാം ഗ്രൂപ്പിൽ ജോയിൻ ചെയ്യാം.

Promoted: You may also like

Comments are closed.

You may also like

v muraleedharan talked about kerala budget
Kerala

ജനാധിപത്യ പ്രക്രിയയയെ വെല്ലുവിളിക്കുന്ന ബഡ്‌ജറ്റ്‌ | V Muraleedharan over Kerala Budget

കാലാവധിയില്ലാത്ത സര്‍ക്കാര്‍ പ്രഖ്യാപനങ്ങള്‍ നടത്തി ജനങ്ങളെ കബളിപ്പിക്കുന്ന ഒരു സമീപനമാണ് ബഡ്ജറ്റിന്റെ  കാര്യത്തില്‍ സ്വീകരിച്ചിട്ടുള്ളതെന്ന് കേന്ദ്ര മന്ത്രി വി.മുരളീധരന്‍ ആരോപിച്ചു. ...
kerala-budget-2021-latest-updates-news
Kerala

ക്ഷേമവും വികസനവും മുൻനിർത്തി തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള ബഡ്‌ജറ്റ്‌ | Kerala Budget 2021

നിയമസഭാ തിരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് ജനക്ഷേമ പ്രഖ്യാപനങ്ങളുമായി ധനമന്ത്രി ഡോ. ടി.എം.തോമസ് ഐസക്കിന്റെ ബജറ്റ്. സർക്കാർ ജീവനക്കാരുടെ ശമ്പളവും പെൻഷനും ഏപ്രിലിൽ ...