Kerala

തിരുവനന്തപുരത്ത് ഇന്നും കൂടുതൽ രോഗികൾ സമ്പർക്കത്തിലൂടെ | Coronavirus Trivandrum update today july 18

today-covid-news-trivandrum-july-18

തിരുവനന്തപുരത്ത് ഇന്ന് 173 പേർക്ക് കൊറോണവൈറസ് സ്ഥിരീകരിച്ചു അതിൽ 155 പേർക്ക് സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചു. സമ്പർക്കത്തിലൂടെയുള്ള രോഗികളുടെ എണ്ണത്തിൽ ഇന്നും കുറവില്ല.

“തിരുവനന്തപുരം നഗരത്തിൽ പ്രധാന സ്ഥലങ്ങളായ സ്റ്റാച്യു, പേട്ട, അട്ടക്കുളങ്ങര, പേരൂർക്കട, കുടപ്പനക്കുന്ന് അടക്കമുള്ള സ്ഥലങ്ങളിൽ സമ്പർക്കത്തിലൂടെ രോഗം ബാധിച്ചവരും, ഉറവിടം വ്യക്തമല്ലാത്തവരും ഉണ്ട്. ഇത് വളരെ ആശങ്കയുണ്ടാക്കുന്ന കാര്യമാണ്.” – മുഖ്യമന്ത്രി പറഞ്ഞു.

ജില്ലയിലെ തീരപ്രദേശങ്ങൾ ക്രിട്ടിക്കൽ കണ്ടെയ്ൻമെൻറ് സോണായി പ്രഖ്യാപിച്ചു. ഇന്ന് അർധരാത്രി മുതൽ ജൂലൈ 28 അർധരാത്രി വരെ 10 ദിവസത്തേയ്ക്ക് നിയന്ത്രണം. ഈ ദിവസങ്ങളിൽ ഒരുതരത്തിൽ ഉള്ള ഇളവുകളും ഉണ്ടാകില്ല. 3 മേഖലകളായി തിരിച്ചാണ് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുള്ളത്.

Also Read / കൊറോണവൈറസ് നേരീയ ആശ്വാസം രോഗികളുടെ എണ്ണത്തിൽ കുറവ് ഇന്ന് 593 പേർക്ക് | Coronavirus Kerala Update July 18

ഇടവ, ഒറ്റൂർ, അഞ്ചുതെങ്ങ്, കടയ്ക്കാവൂർ, വക്കം ഗ്രാമപഞ്ചായത്ത്, വർക്കല മുനിസിപ്പാലിറ്റി എന്നിവടങ്ങളിലെ തീരപ്രദേശങ്ങൾ സോൺ ഒന്നിലും. ചിറയിൻകീഴ്, കഠിനംകുളം ഗ്രാമപഞ്ചായത്ത്, തിരുവനന്തപുരം കോർപറേഷൻ എന്നിവിടങ്ങളിലെ തീരപ്രദേശങ്ങൾ സോൺ രണ്ടിലും. കോട്ടുകാൽ, കരിംകുളം, പൂവ്വാർ, കുളത്തൂർ ഗ്രാമപഞ്ചായത്ത് ഇവിടങ്ങളിലെ തീരപ്രദേശങ്ങൾ സോൺ മുന്നിലും ഉൾപ്പെടും.

ഇവിടങ്ങളിൽ നടത്താൻ ഇരുന്ന പരീക്ഷകൾ മാറ്റിവയ്ക്കും. അവശ്യ സർവീസുകളിൽ ഉൾപ്പെടാത്ത കേന്ദ്ര സംസ്ഥാന സർക്കാരിന് കീഴിൽ ഉള്ളതും മറ്റ് അനുബന്ധ ഓഫീസുകളും പ്രവർത്തിക്കില്ല. ക്രിട്ടിക്കൽ കണ്ടെയ്‌ൻമെൻറ് സോണിലെ ദേശീയ പാതയിൽ ഗതാഗതം അനുവദിക്കും. പാൽ, പച്ചക്കറി, ഇറച്ചി കടകൾ എന്നിവ രാവിലെ 7 മുതൽ വൈകുന്നേരം 4 വരെ പ്രവർത്തിക്കും.

Coronavirus Trivandrum update today july 18. In Thiruvananthapuram, coronavirus has been confirmed in 173 people today, of which 155 have been confirmed through contact. There is still no reduction in the number of patients in contact.

You may also like

two year old child death
Kerala

കെട്ടിടത്തിന് മുകളിൽ നിന്നു വീണ് രണ്ടുവയസുകാരന് ദാരുണാന്ത്യം

മലപ്പുറം: കളിക്കുന്നതിനിടെ കെട്ടിടത്തിന്‍റെ മുകളിൽ നിന്നു വീണ് രണ്ടുവയസുകാരൻ മരിച്ചു. ബുധനാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോടെ മാതാവിന്‍റെ സഹോദരന്‍റെ വീട്ടിൽ ...
nemom railway terminal project status
Kerala

തലസ്ഥാനത്തെ പദ്ധതികൾ മുടക്കുന്ന സർക്കാർ; നേമം വികസനവും നഷ്ടമാകുമോ ?

മരവിപ്പിച്ച അങ്കമാലി–എരുമേലി ശബരി പദ്ധതിക്കു പണം ചെലവാക്കാൻ കഴിയാത്ത സാഹചര്യത്തിൽ ശബരി പദ്ധതിക്ക് വേണ്ടി എറണാകുളം കലക്ടറേറ്റിൽ റെയിൽവേ കെട്ടി ...

More in:Kerala

Comments are closed.