Kerala

സമൂഹവ്യാപന ആശങ്ക; തിരുവനന്തപുരം നഗരത്തിൽ ലോക്ക് ഡൗണിന് സമാനമായ കർശന നിയന്ത്രണങ്ങൾ

coronavirus trivandum kerala community spread alert

തിരുവനന്തപുരം: കൊവിഡ് സമൂഹവ്യാപന ഭീതി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ തിരുവനന്തപുരം നഗരത്തിൽ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. വ്യാപാരസ്ഥാപനങ്ങള്‍ തുറക്കുന്നതില്‍ നിയന്ത്രണം ഏര്‍പ്പെടുത്താന്‍ വ്യാപാരികളുമായുള്ള ചര്‍ച്ചയ്ക്ക് ശേഷം തീരുമാനമായതായി മേയര്‍ ശ്രീകുമാര്‍ അറിയിച്ചു.

പലചരക്ക് കടകള്‍ക്കും ഇതര കടകള്‍ക്കും ഒന്നിടവിട്ട ദിവസങ്ങളിലും മാംസം വില്‍ക്കുന്ന കടകള്‍ രാവിലെ 11 മണിവരെയും പ്രവര്‍ത്തിക്കാം. കോഴി ഇറച്ചികടകള്‍ ഒന്നിടവിട്ട തീയതികളില്‍ തുറക്കും. മത്സ്യവില്‍പനയ്ക്ക് 50% ആളുകള്‍ക്ക് എത്താം. കോണ്‍ട്രാക്ടര്‍മാര്‍ ഇവര്‍ക്ക് ടോക്കണ്‍ നല്‍കണം. ആള്‍ക്കൂട്ടം മാര്‍ക്കറ്റില്‍ എത്തുന്നതിനും നിയന്ത്രണം ഏര്‍പ്പെടുമെന്ന് മേയര്‍ പറഞ്ഞു.

തിങ്കള്‍, ചൊവ്വ, വെള്ളി, ശനി തുടങ്ങിയ ദിവസങ്ങളില്‍ തുറന്നുപ്രവര്‍ക്കാം. മാളുകളും സൂപ്പര്‍ മാര്‍ക്കറ്റുകളും തിങ്കള്‍, ബുധന്‍, വെള്ളി, ശനി ദിവസങ്ങളിലും പ്രവര്‍ത്തിക്കും.

ഇന്നലെ മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ നിയന്ത്രണങ്ങള്‍ കടുപ്പിക്കുമെന്ന് തീരുമാനിച്ചിരുന്നു.

കല്യാണത്തിന് 50 പേരെയും മരണാനന്തര ചടങ്ങുകളില്‍ 20 പേരെയും മാത്രമേ അനുവദിക്കൂ. മന്ത്രിമാരും എം.എല്‍.എമാരും വിവാഹ, മരണാനന്തര ചടങ്ങുകളില്‍നിന്ന് വിട്ടുനില്‍ക്കുമെന്നും യോഗത്തിനു ശേഷം നിര്‍ദ്ദേശം പുറപ്പെടുവിച്ചിരുന്നു.

ഓട്ടോറിക്ഷയിലും ടാക്‌സിയിലും കയറുന്ന ആളുകള്‍ വാഹനത്തിന്റെ നമ്ബറും ഡ്രൈവറുടെ പേരും മൊബൈല്‍ നമ്ബറും കുറിച്ചെടുക്കണം. ആശുപത്രികളില്‍ സന്ദര്‍ശകരെ നിരോധിക്കും. രോഗിയോടൊപ്പം ഒരു സഹായിയാവാം.

Also Read / ഇന്ത്യയുൾപ്പെടെ 30 രാജ്യങ്ങളിലെ ചെറുകിട ബിസിനസുകൾക്ക് നേരിട്ട് സഹായധനം നൽകി ഫേസ്ബുക് / നിങ്ങൾക്കും യോഗ്യത ഉണ്ടോ എന്നറിയാം

സമരങ്ങളില്‍ 10ലധികം പേരെ അനുവദിക്കില്ല. കൊവിഡ് മാനദണ്ഡം അനുസരിച്ചില്ലെങ്കില്‍ കേസെടുക്കും. 20 പേര്‍ മാത്രമേ സര്‍ക്കാര്‍ പരിപാടികളില്‍ പങ്കെടുക്കാവൂ.

കോവിഡ് ജാഗ്രത കർശനമാക്കിയ സാഹചര്യത്തിൽ നഗരസഭ യോഗം വിളിച്ചു ചേർത്തു. ബഹു മന്ത്രി ശ്രീ കടകംപള്ളി സുരേന്ദ്രൻ, ജില്ലാ…

Posted by K Sreekumar on Monday, June 22, 2020

You may also like

two year old child death
Kerala

കെട്ടിടത്തിന് മുകളിൽ നിന്നു വീണ് രണ്ടുവയസുകാരന് ദാരുണാന്ത്യം

മലപ്പുറം: കളിക്കുന്നതിനിടെ കെട്ടിടത്തിന്‍റെ മുകളിൽ നിന്നു വീണ് രണ്ടുവയസുകാരൻ മരിച്ചു. ബുധനാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോടെ മാതാവിന്‍റെ സഹോദരന്‍റെ വീട്ടിൽ ...
nemom railway terminal project status
Kerala

തലസ്ഥാനത്തെ പദ്ധതികൾ മുടക്കുന്ന സർക്കാർ; നേമം വികസനവും നഷ്ടമാകുമോ ?

മരവിപ്പിച്ച അങ്കമാലി–എരുമേലി ശബരി പദ്ധതിക്കു പണം ചെലവാക്കാൻ കഴിയാത്ത സാഹചര്യത്തിൽ ശബരി പദ്ധതിക്ക് വേണ്ടി എറണാകുളം കലക്ടറേറ്റിൽ റെയിൽവേ കെട്ടി ...

More in:Kerala

Comments are closed.