Kerala

സംസ്ഥാനത്ത് ഇന്ന് 11 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു; പുതുതായി 3 ഹോട്ട്സ്പോട്ടും

kerala-coronavirus-update
kerala coronavirus update

ഇന്ന് 11 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രി കെ കെ ശൈലജ ടീച്ചർ അറിയിച്ചു. 4 പേർ രോഗമുക്തരായി. കോട്ടയം ജില്ലയിൽ 5 , ഇടുക്കി ജില്ലയിൽ 6 എന്നിങ്ങനെയാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. ഇടുക്കി ജില്ലയിൽ 2 പേർ തമിഴ്‍നാട്ടിൽ നിന്നും വന്നവരും, ഒരാൾ സ്‌പെയിനിൽ നിന്നും വന്നതും ആണ്, ബാക്കി മൂന്നുപേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്, അതിൽ ഒരാൾ ഡോക്ടർ ആണ്.

കോട്ടയം ജില്ലയിൽ നാല് പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഒരാൾ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നതാണ്.

തിരുവനതപുരം, മലപ്പുറം, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിൽ ഉള്ളവർക്കാണ് ഇന്ന് രോഗം ഭേദമായത്. നിലവിൽ 123 പേരാണ് ചികിത്സയിൽ ഉള്ളത്. 342 പേർ ഇതുവരെ രോഗമുക്തരായി.

കൊല്ലം ജില്ലയിലെ ചാത്തന്നൂർ, ശാസ്‌താംകോട്ടണ് കോട്ടയം ജില്ലയിലെ മണ്ണാർക്കാട് എന്നിവ ഹോട്സ്പോറ്റുകളായി പ്രഖ്യാപിച്ചു. ഇതോടെ ഹോട്ട്‌സ്പോട്ടുകളുടെ എണ്ണം 87 ആയി.

You may also like

two year old child death
Kerala

കെട്ടിടത്തിന് മുകളിൽ നിന്നു വീണ് രണ്ടുവയസുകാരന് ദാരുണാന്ത്യം

മലപ്പുറം: കളിക്കുന്നതിനിടെ കെട്ടിടത്തിന്‍റെ മുകളിൽ നിന്നു വീണ് രണ്ടുവയസുകാരൻ മരിച്ചു. ബുധനാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോടെ മാതാവിന്‍റെ സഹോദരന്‍റെ വീട്ടിൽ ...
nemom railway terminal project status
Kerala

തലസ്ഥാനത്തെ പദ്ധതികൾ മുടക്കുന്ന സർക്കാർ; നേമം വികസനവും നഷ്ടമാകുമോ ?

മരവിപ്പിച്ച അങ്കമാലി–എരുമേലി ശബരി പദ്ധതിക്കു പണം ചെലവാക്കാൻ കഴിയാത്ത സാഹചര്യത്തിൽ ശബരി പദ്ധതിക്ക് വേണ്ടി എറണാകുളം കലക്ടറേറ്റിൽ റെയിൽവേ കെട്ടി ...

More in:Kerala

Comments are closed.