
തിരുവനന്തപുരം: കേരളത്തിൽ ഇന്ന് 123 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 84 പേർ വിദേശത്ത് നിന്ന് വന്നവരാണ്. 33 പേർ മറ്റു സംസ്ഥാനങ്ങളിൽ നിന്ന് വന്നവരാണ്. 6 പേർക്ക് സമ്പർക്കത്തിലൂടെ രോഗബാധ കണ്ടെത്തിയത്. തുടർച്ചയായി ഏഴാം ദിനമാണ് കേരളത്തിൽ കൊവിഡ് കേസുകൾ നൂറ് കടക്കുന്നത്. 53 പേർ ഇന്ന് രോഗമുക്തി നേടി.
1761 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. ഇതുവരെ 3,726 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 159,616 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 2349 പേര് ആശുപത്രികളില്‍ നിരീക്ഷണത്തിലാണ്. 344 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.