
തിരുവനന്തപുരം: കേരളത്തിൽ ഏതു നിമിഷവും സമൂഹവ്യാപനം നടന്നേക്കാമെന്ന മുന്നറിയിപ്പുമായി ആരോഗ്യമന്ത്രി കെ.കെ ശൈലജ. ഉറവിടം അറിയാത്ത കേസുകളുടെ എണ്ണം കൂടുകയാണ്. പ്രവാസികള്‍ക്ക് ഇന്നു മുതല്‍ ദ്രുത പരിശോധന നടത്തുമെന്നും മന്ത്രി പറഞ്ഞു.
തിരുവനന്തപുരം ജില്ലയിലേക്ക് മറ്റ് ജില്ലയിൽ നിന്ന് നിരവധി പേർ എത്തുന്നുണ്ട്, കന്യാകുമാരിയില്‍ നിന്നും നിരവധി പേര് തലസ്ഥാനത്ത് എത്തുന്നുണ്ട്. അതിനാൽ തലസ്ഥാനത്ത് കൂടുതല്‍ ജാഗ്രത ആവശ്യമാണെന്ന് മന്ത്രി പറഞ്ഞു. സ്വകാര്യ ലാബുകളിലെ കോവിഡ് പരിശോധന നിരക്ക് ഉടന്‍ പ്രഖ്യാപിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
സംസ്ഥാനത്ത് ഇതുവരെ 3,603 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 1,691 പേര് വിവിധ ജില്ലകളിലെ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നുണ്ട്. വളരെ വേഗത്തിൽ ആണ് കോവിഡ് രോഗികളുടെ എണ്ണം കേരളത്തിൽ വർധിച്ചത്.