Kerala

കൊറോണ വൈറസ്: രോഗികളുടെ എണ്ണം വർദ്ധിച്ചു. ഒരു ദിവസത്തെ ഏറ്റവും ഉയർന്ന സംഖ്യ ഇന്ന് രേഖപ്പെടുത്തി.

coronavirus-latest-news-kerala-live-manorama-covid19

തിരുവനന്തപുരം: കേരളത്തിൽ ഇന്ന് 94 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഒരു ദിവസത്തെ ഏറ്റവും ഉയര്‍ന്ന സംഖ്യയാണ് ഇന്ന് രേഖപ്പെടുത്തിയത്. 47 പേര്‍ വിദേശത്ത് നിന്ന് വന്നവരാണ്. 37 പേര്‍ ഇതരസംസ്ഥാനങ്ങളില്‍ നിന്നും.

മഹാരാഷ്ട്രയില്‍ നിന്ന് വന്ന 23 പേര്‍ക്കും തമിഴ്‌നാട്ടില്‍ നിന്ന് വന്ന എട്ട് പേര്‍ക്കും ഡല്‍ഹിയില്‍ നിന്ന് വന്ന മൂന്ന് പേര്‍ക്കും ഗുജറാത്തില്‍ നിന്ന് വന്ന രണ്ടുപേര്‍ക്കും രാജസ്ഥാനില്‍ നിന്ന് വന്ന ഒരാള്‍ക്കും ഇന്ന് രോഗം സ്ഥിരീകരിച്ചു. 39 പേരാണ് സംസ്ഥാനത്ത് ഇന്ന് രോഗമുക്തരായത്. പാലക്കാട് ജില്ലക്കാരായ 13 പേരും മലപ്പുറം ജില്ലക്കാരയ എട്ട് പേരും കണ്ണൂര്‍ ജില്ലക്കാരായ ഏഴു പേരും കോഴിക്കോട് ജില്ലക്കാരായ അഞ്ച് പേരും, തൃശൂര്‍, വയനാട് ജില്ലക്കാരായ രണ്ട് പേര്‍ വീതവും തിരുവനന്തപുരം പത്തനംതിട്ട ജില്ലക്കാരായ ഓരോരുത്തരും ഇന്ന് രോഗമുക്തരായി.

പത്തനംതിട്ട 14, കാസര്‍കോട് 12, കൊല്ലം 11, കോഴിക്കോട് 10, ആലപ്പുഴ എട്ട്, മലപ്പുറം എട്ട്, പാലക്കാട് ഏഴ്, കണ്ണൂര്‍ ആറ്, കോട്ടയം അഞ്ച്, തിരുവനന്തപുരം അഞ്ച്, തൃശൂര്‍ നാല്, എറണാകുളം രണ്ട്, വയനാട് രണ്ട് എന്നിങ്ങനെയാണ് പോസിറ്റീവ് കേസുകള്‍.

ചെന്നൈയില്‍ നിന്ന് നാട്ടിലെത്തിയ പാലക്കാട് ജില്ലയിലെ മീനാക്ഷിയമ്മാള്‍, അബുദാബിയില്‍ നിന്ന് തിരിച്ചെത്തിയ മലപ്പുറം എടപ്പാള്‍ സ്വദേശി ഷബ്‌നാസ്, കൊല്ലം കാവനാട് സ്വദേശി സേവ്യര്‍ എന്നിവരാണ് കഴിഞ്ഞ ദിവസങ്ങളില്‍ മരിച്ചത്. ഇവര്‍ക്ക് മൂന്നുപേര്‍ക്കും കൊവിഡ് ബാധയുണ്ടായിരുന്നു എന്ന് പരിശോധനാ ഫലത്തില്‍ ഉറപ്പിച്ചു. ഷബ്‌നാസ് രക്താര്‍ബുദ ചികിത്സയിലായിരുന്നു. കൊല്ലം സ്വദേശി സേവ്യറിനെ മരണശേഷമാണ് ആശുപത്രിയില്‍ എത്തിച്ചത്.

You may also like

heavy rains kerala today
Kerala

ബം​ഗാ​ൾ ഉ​ൾ​ക്ക​ട​ലി​ൽ പു​തി​യ ന്യൂ​ന​മ​ർ​ദം; കേ​ര​ള​ത്തി​ൽ ക​ന​ത്ത മ​ഴ​യ്ക്ക് സാ​ധ്യ​ത

Heavy Rains in Kerala in Next 48 Hours | ബം​ഗാ​ൾ ഉ​ൾ​ക്ക​ട​ലി​ൽ ന്യൂ​ന​മ​ർ​ദ മേ​ഖ​ല രൂ​പ​പ്പെ​ട്ട​താ​യി കാ​ലാ​വ​സ്ഥാ ...

More in:Kerala

Comments are closed.