

കേരളത്തിൽ ഇന്ന് വീണ്ടും കോവിഡ് മരണം. തൃശൂർ ചാവക്കാട് അഞ്ചങ്ങാടി സ്വദേശിനിയായ ഖദീജക്കുട്ടിയാണ് (73) മരിച്ചത്. ഖദീജക്കുട്ടിക്ക് പ്രമേഹം ഉൾപ്പെടെയുള്ള അസുഖങ്ങളുണ്ടായിരുന്നു.
മുംബൈയിൽ മക്കളുടെ അടുത്തേയ്ക്ക് മൂന്ന് മാസം മുൻപ് പോയ ഖദീജ മഹാരാഷ്ട്രയിൽ കൊറോണ അതി രൂക്ഷമായ സാഹചര്യത്തിൽ മകനൊപ്പം നാട്ടിലേയ്ക്ക് മടങ്ങുകയായിരുന്നു.
Also Read | കേരളത്തിൽ 24 ആം തീയതി വരെ ഇടിമിന്നലോടെ കൂടിയ ശക്തമായ മഴയും കാറ്റും
മുംബൈയിൽ നിന്ന് കഴിഞ്ഞ ദിവസം കേരളത്തിലേക്ക് വന്ന ഇവർക്ക് യാത്രക്കിടെ ശ്വാസതടസം നേരിട്ടിരുന്നു. സ്വകാര്യ വാഹനത്തിൽ പാലക്കാട് വഴിയാണ് ഇവർ തൃശൂരിൽ എത്തിയത്. തുടർന്ന് ചാവക്കാട് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു എങ്കിലും വൈകീട്ടോടെ മരണം സംഭവിക്കുകയായിരുന്നു.
കൊറോണ ലക്ഷണങ്ങൾ ഉണ്ടായിരുന്നതിനാൽ സ്രവം പരിശോധനയ്ക്ക് അയക്കുകയും, പരിശോധനയിൽ കൊവിഡ് സ്ഥിരീകരിക്കുകയായിരുന്നു.