
Covid Highest Peek Complete Lockdown may Declare Trivandrum / തിരുവനന്തപുരം: തിരുവനന്തപുരത്തിന്റെ തീരദേശമേഖലകളിൽ അസാധാരണ സാഹചര്യം നിലകിൽക്കുന്ന സാഹചര്യത്തിൽ സമ്പൂർണ്ണ ലോക്ക് ഡൗൺ പ്രഖ്യാപിച്ചേക്കുമെന്ന് മുഖ്യമന്ത്രി. നാളത്തെ സാഹചര്യം കൂടി കണക്കിലെടുത്താകും ലോക്ക് ഡൗൺ പ്രഖ്യാപിക്കുകയെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.
246 പേരിൽ 237 പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 4 ആരോഗ്യ പ്രവർത്തകർക്കും രോഗം സ്ഥിരീകരിച്ചു അതിൽ 3 പേരുടെ ഉറവിടം വ്യക്തമല്ല.
കരിങ്കുളം ഗ്രാമപഞ്ചായത്തിൽ സമ്പൂർണ്ണ ലോക്ക് ഡൗൺ ഏർപ്പെടുത്തി, പുല്ലുവിളയിൽ 150 ലധികം ആക്റ്റീവ് കേസുകൾ ഉള്ള സാഹചര്യത്തിൽ ആണ് നടപടി. കഠിനംകുളം, ചിറയിൻകീഴ് ഗ്രാമപഞ്ചായത്തുകളിലെ എല്ലാ വാർഡുകളും കണ്ടെയ്ൻമെൻറ് സോണായി പ്രഖ്യാപിച്ചു. തിരുവനന്തപുരം കോർപറേഷൻ പരിധിയിലെ പൗഡിക്കോണം, ഞാണ്ടൂർക്കോണം, കരകുളം ഗ്രാമപഞ്ചായത്തിലെ പ്ലാത്തറ, മുക്കോല, ഏണിക്കര എന്നീ വാർഡുകൾ കണ്ടെയ്ൻമെൻറ് സോണുകളായി പ്രഖ്യാപിച്ചു.
Also Read / കൊറോണവൈറസ്: തിരുവനന്തപുരത്ത് സമൂഹവ്യാപനം | Coronavirus Community Spread in Trivandrum
നിലവിൽ തീരമേഖലയെ 3 മേഖലകളായി തിരിച്ചു. അഞ്ചുതെങ്ങുമുതൽ പെരുമാതുറ വരെ ഒന്നാമത്തെ സോണും, പെരുമാതുറ മുതൽ വിഴിഞ്ഞം വരെ രണ്ടാമത്തെ സോണും, വിഴിഞ്ഞം മുതൽ ഊരമ്പു വരെ മൂന്നാമത്തെ സോണും ആണ്. തിരുവനന്തപുരത്തു സിറ്റി പോലീസ് കംമീഷണറുടെ നേതൃത്വത്തിൽ കൺഡ്രോൾ റൂം ആരംഭിച്ചു.