Kerala

ആരോടും പറയരുത്, ചെയ്തത് തെറ്റ്; പീഡനത്തിന് ശേഷം പ്രതി | Sexual Assault

kerala-sex-rape-pathanamthitta-ambulance-driver

Covid patient raped by ambulance driver in Kerala / കോവിഡ് രോഗിയായ പെൺകുട്ടിയെ ആംബുലൻസിൽ വെച്ച് പീഡിപ്പിച്ച ഡ്രൈവർ സംഭവത്തിന് ശേഷം ക്ഷമാപണം നടത്തിയെന്ന് പൊലീസ്. ചെയ്തത് തെറ്റായിപ്പോയെന്നും ആരോടും പറയരുതെന്നുമാണ് ഇയാൾ പെൺകുട്ടിയോട് അപേക്ഷിച്ചത്.

സംഭവത്തിന് ശേഷം പെൺകുട്ടിയെ ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററിൽ ആംബുലൻസിൽ തന്നെ എത്തിച്ചു. ഇവിടെ ഇറങ്ങിയ പെൺകുട്ടി അലറി നിലവിളിച്ചാണ് ആശുപത്രിക്ക് ഉള്ളിലേക്ക് കയറിയത്. പന്തികേട് മനസ്സിലായ ആംബുലൻസ് ഡ്രൈവർ ഈ സമയം വാഹനവുമായി കടക്കുകയായിരുന്നു. അധികൃതർ വിവരം അറിയിച്ചത് അനുസരിച്ച് ഇയാളെ റോ‍‍ഡിലിട്ട് അടൂർ പൊലീസ് പിടികൂടുകയായിരുന്നു.

പ്രതി ക്ഷമാപണം നടത്തിയത് പെൺകുട്ടി കൈവശമുണ്ടായിരുന്ന മൊബൈൽ ഫോണിൽ ചിത്രീകരിക്കുകയും ചെയ്തു. കായംകുളം സ്വദേശിയായ നൗഫലാണ് പെൺകുട്ടിയെ പീഡിപ്പിച്ചത്. ഇയാൾ കൊലക്കേസ് പ്രതിയാണെന്നും പൊലീസ് പറഞ്ഞു.

പന്തളം സ്വദേശിയായ പെൺകുട്ടിക്ക് അടൂരിലെ ബന്ധുവീട്ടിൽ വച്ചാണ് രോഗം ബാധിച്ചത്. പീഡനത്തിന് ഇരയായ പെൺകുട്ടിയുമായി ആറന്മുള വിമാനത്താവള പ്രദേശത്തിന് സമീപം ആംബുലൻസ് നിർത്തിയാണ് പ്രതി പെൺകുട്ടിയെ പീഡിപ്പിച്ചത്.

Covid patient raped by ambulance driver in Kerala and apologized after rape. A coronavirus (Covid-19) patient was allegedly sexually assaulted by an ambulance driver in Pathanamthitta district in central Kerala late on Saturday night

You may also like

two year old child death
Kerala

കെട്ടിടത്തിന് മുകളിൽ നിന്നു വീണ് രണ്ടുവയസുകാരന് ദാരുണാന്ത്യം

മലപ്പുറം: കളിക്കുന്നതിനിടെ കെട്ടിടത്തിന്‍റെ മുകളിൽ നിന്നു വീണ് രണ്ടുവയസുകാരൻ മരിച്ചു. ബുധനാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോടെ മാതാവിന്‍റെ സഹോദരന്‍റെ വീട്ടിൽ ...
nemom railway terminal project status
Kerala

തലസ്ഥാനത്തെ പദ്ധതികൾ മുടക്കുന്ന സർക്കാർ; നേമം വികസനവും നഷ്ടമാകുമോ ?

മരവിപ്പിച്ച അങ്കമാലി–എരുമേലി ശബരി പദ്ധതിക്കു പണം ചെലവാക്കാൻ കഴിയാത്ത സാഹചര്യത്തിൽ ശബരി പദ്ധതിക്ക് വേണ്ടി എറണാകുളം കലക്ടറേറ്റിൽ റെയിൽവേ കെട്ടി ...

More in:Kerala

Comments are closed.