

തിരുവനന്തപുരം: കേരളത്തിൽ ഇന്ന് 40 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്തെ കോവിഡ് രോഗികളുടെ എണ്ണം ആയിരം കടന്നു. രോഗം സ്ഥിരീകരിച്ചവരിൽ 9 പേര് വിദേശത്തുനിന്നും, 28 പേര് മറ്റു സംസ്ഥാനങ്ങളില്‍ നിന്നും വന്നവരാണ്. 3 പേര്‍ക്കു സമ്പര്‍ക്കത്തിലൂടെയുമാണ് രോഗം പകര്‍ന്നത്.
ഇതിൽ 16 പേർ മഹാരാഷ്ട്രയിൽ നിന്നും, 5 പേർ തമിഴ്നാട്ടിൽ നിന്നും, 3 പേർ ഡൽഹിയിൽ നിന്നും, കർണാടക, തെലങ്കാന, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളിൽ നിന്നും വന്ന ഓരോരുത്തർക്കുമാണ് രോഗം സ്ഥിരീകരിച്ചത്.
Also Read | ഒരുസമയം 5 പേർ മാത്രം; മദ്യം വാങ്ങാൻ വേണ്ടിയുള്ള മാർഗ്ഗനിർദ്ദേശങ്ങൾ അറിയാം
കാസര്‍കോട് 10, പാലക്കാട് 8, ആലപ്പുഴ 7, കൊല്ലം 4, പത്തനംതിട്ട 3, വയനാട് 3, കോഴിക്കോട് 2, എറണാകുളം 2, കണ്ണൂര്‍ 1 ഇന്നിങ്ങനെയാണ് ജില്ല തിരിച്ചുള്ള കണക്കുകൾ.
10 പേർ രോഗമുക്തരായി. സംസ്ഥാനത്ത് നിലവിൽ 445 പേരാണ് ചികിത്സയിൽ കഴിയുന്നത്. കൊവിഡ് രോഗലക്ഷണങ്ങളെ തുടർന്ന് 229 പേരെ ഇന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.