

തിരുവനന്തപുരം: കേരളത്തിൽ ഇന്ന് 62 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ചവരിൽ 33 പേര് വിദേശത്തുനിന്നും, 23 പേര് മറ്റു സംസ്ഥാനങ്ങളില്‍ നിന്നും വന്നവരാണ്. ഒരാൾക്ക് സമ്പര്‍ക്കത്തിലൂടെയുമാണ് രോഗം പകര്‍ന്നത്.
ഇതിൽ 10 പേർ മഹാരാഷ്ട്രയിൽ നിന്നും, 10 പേർ തമിഴ്നാട്ടിൽ നിന്നും, കര്‍ണാടക, ഡല്‍ഹി, പഞ്ചാബ് എന്നിവിടങ്ങളിൽ നിന്നും വന്ന ഓരോരുത്തർക്കുമാണ് രോഗം സ്ഥിരീകരിച്ചത്.
Also Read | തിരുവനന്തപുരത്ത് അതിശക്തമായ മഴ; പലയിടത്തും വെള്ളപ്പൊക്കം
കാസര്‍കോട് 4, പാലക്കാട് 14, തൃശൂര്‍ 6, പത്തനംതിട്ട 6, മലപ്പുറം 5, തിരുവനന്തപുരം 5, വയനാട് 3, കണ്ണൂര്‍ 7, കൊല്ലം 2, കോട്ടയം , ഇടുക്കി, കോഴിക്കോട് ഓരോരുത്തർക്കുമാണ് കോവിഡ് സ്ഥിരീകരിച്ചത്.
Also Read | ഇടുക്കിയിൽ ഓറഞ്ച് അലേർട്ട്
10 പേർ രോഗമുക്തരായി. സംസ്ഥാനത്ത് നിലവിൽ 577 പേരാണ് ചികിത്സയിൽ കഴിയുന്നത്. കൊവിഡ് രോഗലക്ഷണങ്ങളെ തുടർന്ന് 231 പേരെ ഇന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.