Kerala

കേരളം ചർച്ച ചെയ്യുന്ന Sprinklr എന്താണ് ? എന്താണ് ഡേറ്റ അഴിമതി

sprinklr-controversy-against-kerala-government
sprinklr-controversy-against-kerala-government

മലയാളി ആയ രാഗി തോമസ് 2009 ൽ ന്യൂയോർക്ക് ആസ്ഥാനമായി സ്ഥാപിച്ച് ഇന്ന് വിവിധ രാജ്യങ്ങളിൽ ബ്രാഞ്ചുകൾ ഉള്ള, നൈക്കി, മക്ഡോണൽഡ്‌സ്, സാംസങ്, മൈക്രോസ്ഫ്റ്റ് വരെയുള്ള കമ്പനികൾ ക്ലൈന്റ് ആയിട്ടുള്ള ഒരു കമ്പനി ആണ് Sprinklr. മാർക്കറ്റിംഗ്, അഡ്വേർടൈസിംഗ്, റിസേർച്ച്, കെയർ, എൻഗേജ്‌മെൻറ് ഇതാണ് ഇവരുടെ മേഖല.

നമുക്ക് വേണ്ടി ഇവർ എന്താണ് ചെയ്തത് ??

വലിയ രീതിയിൽ രോഗം പടർന്നിരുന്നു എങ്കിൽ നമ്മൾ സാധാരണ രീതിയിൽ പ്രവർത്തിച്ചാൽ എല്ലാ കാര്യങ്ങളും ഏകോപിപ്പിച്ച് കൊണ്ട് പോകാൻ കഴിയില്ല. അത് രോഗ വ്യാപന കൂടുവാനും, എല്ലാം ഡാറ്റകളും ഒരുമിച്ച് ഏകോപിപ്പിച്ച് കൊണ്ട് പോകവാനോ, അത് വിശകലനം ചെയ്യുവാനോ, വളരെ വേഗതത്തിൽ അപ്‌ഡേറ്റ് ചെയ്യുവാനോ കഴിയില്ല. ഇവിടെയാണ് സ്പ്രിങ്ക്ലറിൻ്റെ യൂസർ സ്‌പീരിയൻസ് മാനേജ്മെൻറ് സർക്കാർ ഉപയോഗപ്പെടുത്തിയത്.

ഇതുകൊണ്ടാണ് എല്ലാ വിവരങ്ങളും വളരെ വേഗത്തിൽ ജനങ്ങളിലേക്ക് എത്തിയതും അതിനനുസരിച്ച് മുൻകരുതലുകൾ എടുത്തതും. ആരോഗ്യ പ്രവർത്തകരുടെ ഫലപ്രദമായ പ്രവർത്തനവും. ഇന്ന് നാം കാണുന്ന രീതിയിൽ ഒരു വിജയവും. ഈ വിവാദത്തോട് കൂടി അതെല്ലാം ഒന്നുമല്ലാതായിരിക്കുകയാണ്.

എന്താണ് വ്യക്തിഗത ഡാറ്റാ ചോർച്ച ??

നമ്മുടെ വ്യക്തി വിവരങ്ങൾ ഒരാൾ ശേഖരിച്ച് അത് മറ്റ് പലർക്കും കൈമാറ്റം ചെയ്യുകയും, ബിസിനസ്, മാർക്കറ്റിംഗ്, റിസേർച്ച് തുടങ്ങിയവക്കായി ഉപയോഗിക്കുകയും ചെയ്യുന്നു.

ഈ കാലഘട്ടത്തിൽ നമ്മുടെ വ്യക്തിവിവരങ്ങൾ സുരക്ഷിതമാണോ ??

ഈ സ്മാർട്ട് കാലഘട്ടത്തിൽ നമ്മുടെ സ്വകാര്യതയ്ക്ക് ഒരു സ്ഥാനവും ഇല്ല.

  1. സ്മാർട്ട് ഫോൺ ഉപയോഗിക്കുന്ന നമ്മൾ ഓരോ ആപ്ലിക്കേഷനും ഇൻസ്റ്റാൾ ചെയ്യുമ്പോൾ contact, ലൊക്കേഷൻ, സ്റ്റോറേജ് ഇവയിൽ കയറുവാൻ ഉള്ള അനുവാദം ചോദിക്കുന്നു, പല ആപ്പ്ളിക്കേഷനും ഇൻസ്റ്റാൾ ചെയ്യണം എങ്കിൽ നമ്മൾ ഇത് അനുവധിച്ചേ പറ്റൂ. ഇതിൽകൂടി നമ്മുടെ എല്ലാ വ്യക്തി വിവരങ്ങളും അവർ ശേഖരിക്കുന്നു.
  2. Social Media – ഇന്ന് സ്മാർട് ഫോൺ ഉപയോഗിക്കുന്ന ഭൂരിപക്ഷം വ്യക്തികളും ഏതെങ്കിലും സോഷ്യൽ മീഡിയ ഉപയോഗിക്കുന്നവർ ആയിരിക്കും. അതിൽക്കൂടി അവർ നമ്മുടെ ഇഷ്ടങ്ങളും അനിഷ്ടങ്ങളും മനസിലാക്കുന്നു.
  3. ആർട്ടിഫിഷ്യൽ ഇന്റലിജെൻസ് & ഡാറ്റാ സയൻസ് – നമ്മൾ പോലും അറിയാതെ നമ്മുടെ ഇഷ്ടങ്ങൾ മനസിലാകുന്ന ഗൂഗിൾ, ഫേസ്ബുക്, ആമസോൺ തുടങ്ങിയ ഭീമന്മാർ. നമ്മൾ ഒരു മെഡിസിൻ സെർച്ച് ചെയ്താൽ ആ ഡാറ്റാ ഒരു ക്ലൗഡ് സ്റ്റോറജിൽ ശേഖരിക്കപ്പെടുകയാണ്. അതിനനുസരിച്ച്‌ നമുക്ക് പിന്നീട് പരസ്യങ്ങൾ, നിർദ്ദേശങ്ങൾ എല്ലാം ലഭിക്കും.
  4. നമ്മുടെ എല്ലാ വിവരങ്ങളും ആഗോള ഭീമന്മാരുടെ കൈയിൽ ഉണ്ട്. അത് ആവശ്യം ഉള്ള സമയത്തു അവർ ഉപയോഗിക്കുന്നുണ്ട്. മുൻപ് ഹോസ്പിറ്റലിൽ പോയാൽ റിപ്പോർട് കൈയിൽ തരുമായിരുന്നു. ഇന്ന് ഡിജിറ്റൽ രൂപത്തിൽ CRM (Customer relations manager) അല്ലെങ്കിൽ CEM ( customer experience management) ഉപയോഗിച്ച് സേവ് ചെയ്ത് സൂക്ഷിക്കുകയാണ്. ഇതെല്ലാം തേർഡ് പാർട്ടി ആപ്ലിക്കേഷൻസ് ആണ്. ഇതിന്റെയെല്ലാം സെർവർ അമേരിക്കയിൽ ആയിരിക്കും.

നമ്മൾ സൂപ്പർ മാർക്കറ്റിൽ പോകുമ്പോഴും, സിനിമ തിയറ്ററിൽ പോകുമ്പോഴും, ഷോപ്പിംഗിന് പോകുമ്പോൾ അങ്ങനെ online & offline നമ്മുടെ എല്ലാ കാര്യങ്ങളും ശേഖരിക്കപ്പെടുകയാണ്. നമ്മുടെ വയസ്, വിദ്യാഭ്യാസം, ഇഷ്ടം, സ്ഥലം, ജോലി, വരുമാനം, മൊബൈൽ നമ്പർ, രോഗവിവരങ്ങൾ, ഭക്ഷണം, ഒരു മാസം എത്ര രൂപ ചെലവാക്കുന്നു, ക്രെഡിറ്റ് കാർഡ് ഉണ്ടോ, എത്ര ബാങ്ക് അക്കൗണ്ട് ഒരാൾക്ക് ഉണ്ട് തുടങ്ങി എല്ലാ വിവരങ്ങളും ക്ലൗഡ് സെർവറിൽ ശേഖരിക്കപ്പെടുകയാണ്.

ഈ ഡേറ്റയെ ഡാറ്റാ അനലിസ്റ്റുമാർ അനലൈസ് ചെയ്താണ് ഇന്ത്യയിലെ ആളോഹരി വരുമാനം, രോഗികളുടെ എണ്ണം, പർച്ചേസ് ചെയ്യുന്ന രീതി ഇവയെല്ലാം കണക്കാക്കുന്നതും. അതിനനസരിച്ചു ഹോസ്പിറ്റലുകൾ വരുന്നു, പുതിയ പ്രൊഡക്ടുകൾ വരുന്നു, നമ്മൾ ഇന്ന് ആഗ്രഹിക്കുന്ന പലതും നാളെ നമുക്ക് മുന്നിൽ വരുന്നു. ഇതെല്ലാം ഇവർ ഒരു ദിവസം സ്വപ്നം കണ്ട് ചെയ്യുന്നതല്ല. ഈ ഡേറ്റയെ അടിസ്ഥാനമാക്കിയാണ് വരുന്നത്. അതുകൊണ്ടാണ് പലതും വളരെ വേഗത്തിൽ വിജയിക്കുന്നതും.

ഒരേ സമയം ഗുണവും ദോഷവും ഇതിനുണ്ട്. ദോഷത്തെക്കാൾ ഏറെ ഗുണം ചെയ്യുന്നതുകൊണ്ടാണ് വ്യക്തികളോ സർക്കാരുകളോ ഇത് ശ്രദ്ധിക്കാത്തത്. ഈ ഡേറ്റ കളക്ഷൻ തന്നെയാണ് ഇന്ന് ലോകത്തിൻ്റെ വളർച്ചയും തളർച്ചയും.

ഒരു ഭാഗത്ത് ടെക്നോളജിയും ബിസിനസും തഴച്ച് വളരുമ്പോൾ മറുഭാഗത്ത് ആരുടെയോ താത്‌പര്യത്തിനനുസരിച്ച് മനുഷ്യൻ സ്വയം പ്രവർത്തിച്ചുകൊണ്ടിരിക്കുന്നു. നമ്മൾ ചിന്തിക്കുന്നത് നമ്മുടെ കാര്യങ്ങൾ എല്ലാം വളരെ എളുപ്പമാകുന്നു എന്ന്, എന്നാൽ കുത്തകകളുടെ ഇഷ്ടത്തിന് പ്രവർത്തിക്കുന്ന വെറും ഉപകരണങ്ങൾ ആകുകയാണ് എല്ലാവരും.

ഇനി നമ്മുടെ കേരള രാഷ്ട്രീയം.

നമ്മുടെ പ്രതിപക്ഷ നേതാവ് പറഞ്ഞു; വലിയ അഴിമതി, ജനങ്ങളുടെ സ്വകാര്യ വിവരങ്ങൾ ശേഖരിച്ചു, ഒരാളുടെ വിവരശേഖരണത്തിന് 10000 രൂപ വച്ച് വാങ്ങി ഏകദേശം 200 കോടി രൂപയുടെ അഴിമതി ആണെന്ന്.

വെറും 190 കോടി രൂപ മാത്രം മൂല്യം ഉള്ള കമ്പനി എങ്ങനെയാണ് കേരളത്തിലെ 2 ലക്ഷം ജനങ്ങളുടെ ഡാറ്റയ്ക്ക് വേണ്ടി 200 കോടി മുടക്കുന്നത് ??

അതുകൊണ്ട് അവർക്ക് എന്താണ് നേട്ടം ??

ആരോ എഴുതികൊടുത്ത ഒരു വരി അദ്ദേഹം മാധ്യമങ്ങളുടെ മുന്നിൽ വായിക്കുന്നത് കണ്ടു. ജനങ്ങളുടെ ജീവൻ വരെ അപകടത്തിൽ ആകാം എന്ന്.

എങ്ങനെയാണ് ജനങ്ങളുടെ ജീവൻ അപകടത്തിൽ ആകുന്നത് ??

മറ്റൊരു ആരോപണം അമേരിക്കയിലെ സെർവറിൽ നമ്മുടെ ഡാറ്റാ ശേഖരിക്കപ്പെടുന്നു എന്ന്.

വേഗത കൂടിയതും, ക്ലൗഡ് സെർവറുകളും കൂടുതലും സ്ഥിതി ചെയ്യുന്നത് അമേരിക്കയിൽ ആണ്. ഇനി ഇന്ത്യയിൽ ഉണ്ടെന്ന് പറയുന്ന സെർവറിൻ്റെ ലിങ്ക് അന്വേഷിച്ചാൽ അത് പോയി നിൽക്കുന്നത് അമേരിക്കയിൽ ആയിരിക്കും. അപ്പോൾ അമേരിക്കയിലെ സെർവറിൽ ശേഖരിക്കുന്നു എന്ന് പറയുന്നതിൽ പ്രസക്തി ഉണ്ടോ.

മറ്റൊരു എം.എൽ.എ. ഷാഫി പറമ്പിൽ പറഞ്ഞു. നമ്മുടെ മൊബൈൽ നമ്പർ അവർ ശേഖരിക്കുന്നു, അവർക്ക് അത് വെച്ച് പലതും ചെയ്യാം. നമുക്ക് ഇതുപോലെ നമ്പർ collect ചെയ്യാൻ കഴിഞ്ഞാൽ അത് വെച്ച് പലതും ചെയ്യാമല്ലോ എന്ന് പറയുകയുണ്ടായി.

നിങ്ങൾ മൊബൈൽ നമ്പർ ശേഖരിക്കാത്തത് കൊണ്ടാണോ കഴിഞ്ഞ തെരഞ്ഞെടുപ്പിൽ എല്ലാ പാർട്ടികളും ജനങ്ങളുടെ മൊബൈലിലേക്ക് മെസ്സേജ് അയച്ചും call ചെയ്തും വോട്ട് ചോദിച്ചത്. അപ്പോൾ ഈ ആക്ഷേപത്തിന് പ്രസക്തിയുണ്ടോ.

ഇനി ഈ നമ്പറുകൾ നിങ്ങൾക്ക് എവിടെ നിന്നും കിട്ടി ??

നിങ്ങൾ വീടുകൾ കയറി ഇറങ്ങി നമ്പർ ശേഖരിച്ചതാണോ ??
അതിനുത്തരം ഓരോ രാഷ്ട്രീയ പാർട്ടികൾക്കും അറിയാം. അന്ന് തോന്നാത്ത എന്ത് പ്രൈവസി ആണ് ഇന്ന് ജനങ്ങളുടെ മൊബൈൽ നമ്പറിനോട് തോന്നുന്നത്.

പ്രതിപക്ഷം അപ്രത്യക്ഷമാകുന്നു, ഭരണപക്ഷം സ്കോർ ചെയ്യുന്നു അതിൻ്റെ വിഷമം മാത്രമാണ് സ്പ്രിങ്ക്ലർ. അതിനപ്പുറം ഒന്നുമല്ല ഈ ഡേറ്റ വിവാദം എന്ന് ഇത് സൃഷ്ടിച്ചവർക്കും ഇന്ന് ചർച്ച ചെയ്യുന്നവർക്കും അറിയാം. പക്ഷെ അത് ഈ സമയത്തു ആകരുതായിരുന്നു.

നിങ്ങൾ ചെയ്യുന്ന ഈ പ്രവർത്തിയിൽ ഇതിനെക്കുറിച്ച് വല്യ അറിവില്ലാത്ത കുറേപേരെങ്കിലും തെറ്റിദ്ധരിക്കപ്പെട്ടേക്കാം. ഇന്ന് ലോകം കോവിഡിനെ കുറിച്ച് ചർച്ച ചെയ്യുമ്പോൾ കേരളം ഒരു കമ്പനിയുടെ പുറകെയാണ്. ഇത് കാരണം ഒരു വീഴ്ച്ച സംഭവിച്ചാൽ പ്രതിപക്ഷത്തിന് സർക്കാരിൻ്റെ വീഴ്ചയാണെന്ന് പറഞ്ഞു ആഘോഷക്കാം. പക്ഷെ കേരളത്തെ സ്നേഹിക്കുന്ന ഓരോ മലയാളിക്കും അത് കേരളത്തിൻ്റെ വീഴ്ചയായെ കാണാൻ കഴിയൂ.

ചൈനയ്ക്ക് മുന്നറിയിപ്പുമായി ട്രംപ്; യൂറോപ്പിൽ മരണം ഒരു ലക്ഷ്യത്തിലേക്ക് Read more

You may also like

sona-malayalam-actress-new-video talks
Kerala

ആ സിനിമയ്ക്കു ശേഷം സ്കൂളിൽ പോയിട്ടില്ല, വിഡിയോ ചെയ്തത് സമ്മർദം താങ്ങാതെ…

14-ാം വയസില്‍ ഒരു സിനിമയ്ക്ക് വേണ്ടി ചിത്രീകരിച്ച ദൃശ്യങ്ങള്‍ പോണ്‍ സൈറ്റില്‍ നിറഞ്ഞുവെന്ന വെളിപ്പെടുത്തലുമായി നിയമ വിദ്യാര്‍ത്ഥിനിയായ സോന എം ...

More in:Kerala

Comments are closed.