Kerala

നടിയെ ആക്രമിച്ച കേസ്; വിചാരണ പൂർത്തിയാക്കാൻ 6 മാസം കൂടി നൽകി

dileep actress bhavana case

Dileep-actress assault case / കൂടുതല്‍ സമയം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് പ്രത്യേക കോടതി ജഡ്ജി ഹണി എം വര്‍ഗീസിന്റെ കത്ത് പരിഗണിച്ച്, നടിയെ ആക്രമിച്ച കേസില്‍ വിചാരണ പൂര്‍ത്തിയാക്കാന്‍ ആറുമാസത്തെ സമയം കൂടി സുപ്രീം കോടതി അനുവദിച്ചു. ജസ്റ്റിസ് എഎം ഖാന്‍വില്‍ക്കര്‍ അധ്യക്ഷനായ ബെഞ്ചാണ് ആവശ്യം പരിഗണിച്ചത്.

കഴിഞ്ഞ നവംബർ 29 നാണ് ആറ് മാസത്തിനുള്ളിൽ വിചാരണ പൂർത്തിയാക്കണമെന്ന് സുപ്രിംകോടതി ഉത്തരവിട്ടത്. ഇതനുസരിച്ച് മെയ് 29 ന് വിചാരണ പൂര്‍ത്തിയാക്കേണ്ടതായിരുന്നു. എന്നാൽ, കോവിഡ് സാഹചര്യവും ലോക്ക്ഡൗണും കാരണം സമയപരിധിക്കുള്ളിൽ വിചാരണ പൂർത്തിയാക്കാൻ സാധിച്ചില്ലെന്ന് വിചാരണ കോടതി ജഡ്ജി ഹണി എം. വർഗീസ് ഹൈക്കോടതിയെ അറിയിച്ചു. ജഡ്ജിയുടെ കത്ത് ഹൈക്കോടതി റജിസ്ട്രാർ സുപ്രിംകോടതിക്ക് കൈമാറുകയായിരുന്നു.

Actress assault case; Suprem Court given another 6 months to complete the trial

You may also like

heavy rains kerala today
Kerala

ബം​ഗാ​ൾ ഉ​ൾ​ക്ക​ട​ലി​ൽ പു​തി​യ ന്യൂ​ന​മ​ർ​ദം; കേ​ര​ള​ത്തി​ൽ ക​ന​ത്ത മ​ഴ​യ്ക്ക് സാ​ധ്യ​ത

Heavy Rains in Kerala in Next 48 Hours | ബം​ഗാ​ൾ ഉ​ൾ​ക്ക​ട​ലി​ൽ ന്യൂ​ന​മ​ർ​ദ മേ​ഖ​ല രൂ​പ​പ്പെ​ട്ട​താ​യി കാ​ലാ​വ​സ്ഥാ ...

More in:Kerala

Comments are closed.