
Fourteen-year-old girl gang-raped in Kochi / കൊച്ചിയിൽ പതിനാല്കാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കി. എറണാകുളം മഞ്ഞുമ്മലിലാണ് സംഭവം. സംഭവത്തിൽ മൂന്ന് പേർ അറസ്റ്റിൽ. മൂവരും ഉത്തർപ്രദേശ് സ്വദേശികളാണ്. ഷാഹിദി, ഫർഹാദ് ഖാൻ, ഹനീഫ, എന്നിവരാണ് പിടിയിലായത്. ഇവരെ കൂടാതെ മൂന്ന് പ്രതികൾ കേരളം വിട്ടതായും സൂചനയുണ്ട്.
മാർച്ച് മുതൽ പ്രതികൾ കുട്ടിയെ പീഡിപ്പിച്ചിരുന്നതായി പൊലീസ് വ്യക്തമാക്കി. കുട്ടിയെ ഭീഷണിപ്പെടുത്തിയാണ് പീഡനത്തിനിരയാക്കിയത്. കേരളം വിട്ട പ്രതികൾക്കെതിരെ തിരച്ചിൽ ഊർജിതമാക്കിയതായി പൊലീസ് അറിയിച്ചു.