
Free Doctor Consultation Kerala / കോവിഡ് കാലത്ത് വീട്ടിലിരുന്ന് സൗജന്യമായി ഡോക്ടറെ കണ്ട് ചികിത്സ തേടാവുന്ന “ഈ-സഞ്ജീവനി” എന്ന ടെലി മെഡിസിന് പദ്ധതിക്ക് ആരോഗ്യമന്ത്രി കെ കെ ശൈലജ ടീച്ചർ തുടക്കമിട്ടു.
സാധാരണ രോഗങ്ങള്‍ക്കുള്ള ഓണ്‍ ലൈന്‍ ജനറല്‍ ഒ.പി. സേവനം കൂടാതെ ജീവിതശൈലീ രോഗങ്ങള്‍ക്കുള്ള ഒ.പി.യും ഇപ്പോള്‍ ലഭ്യമാണ് എന്ന് മന്ത്രി അറിയിച്ചു. എല്ലാ ദിവസവും രാവിലെ 8 മണി മുതല്‍ രാത്രി 8 വരെയാണ് ജനറല്‍ ഒ.പി.യുടെ പ്രവര്‍ത്തനം.
Also Read / Kerala, Lowest child death rate in India | രാജ്യത്തിന് മാതൃകയായി കേരളം: ശിശുമരണ നിരക്ക്…
ചൊവ്വ, വ്യാഴം ദിവസങ്ങളില്‍ ഉച്ചയ്ക്ക് 2 മണിമുതല്‍ 4 മണിവരെയാണ് ജീവിത ശൈലീ രോഗങ്ങള്‍ക്കുള്ള എന്‍.സി.ഡി. ഒപി. സാധാരണ രോഗങ്ങള്‍ക്ക് പുറമേ ജീവിതശൈലീ രോഗങ്ങളാല്‍ ക്ലേശതയനുഭവിക്കുന്ന ജീവിതത്തിന്റെ സമസ്ത മേഖലയിലുമുള്ളവര്‍ക്കും പകര്‍ച്ചവ്യാധി കാലത്ത് ആശ്രയിക്കാവുന്ന ഏറ്റവും സുരക്ഷിതമായ ഓണ്‍െൈലന്‍ ചികിത്സാ പ്ലാറ്റ്ഫോമാണിത്.
എങ്ങനെയാണ് വീട്ടിലിരുന്ന് സൗജന്യമായി ഡോക്ടറെ കാണുന്നത് ? വിശദമായി അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക
കൊറോണ വൈറസ് രോഗികളുടെ എണ്ണം വർദ്ധിക്കുന്ന സാഹചര്യത്തിൽ ആശുപത്രികളില്‍ പോയി തിരക്ക് കൂട്ടാതെ വീട്ടില്‍ തന്നെ ചികിത്സിക്കുക എന്ന ഉദ്ദേശത്തോടെയാണ് സർക്കാർ ഈ പദ്ധതിക്ക് തുടക്കമിട്ടത്.

മാത്രമല്ല, ഉറവിടം അറിയാത്ത രോഗികളുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ രോഗികളായുള്ളവർ പുറത്തുപോകുന്നത് സ്ഥിതി കൂടുതൽ വഷളാകാൻ കാരണമായേക്കാം. കമ്പ്യൂട്ടറോ സ്മാർട്ട് ഫോണോ ഉള്ള ആർക്കും വീട്ടിലിരുന്ന് ഡോക്ടറുമായി കൺസൾട്ട് ചെയ്യാൻ കഴിയും.