Kerala

ഒരു സംസ്ഥാനത്തിന് വേണ്ടി മാത്രം പ്രവാസികളെ എത്തിക്കാൻ കഴിയില്ലെന്ന് കേന്ദ്ര സർക്കാർ

Government-of-India-cannot-provide-expatriates-for-a-single-state
Government of India cannot provide expatriates for a single state

പ്രവാസികളെ നാട്ടിൽ തിരിച്ചെത്തിക്കുന്നതിനുള്ള നടപടികൾക്ക് കേന്ദ്ര സർക്കാരിൻ്റെ ഭാഗത്ത് നിന്നും വീണ്ടും തിരിച്ചടി. പ്രവാസി മലയാളികളെ തിരികെ നാട്ടിൽ എത്തിക്കാൻ കെ.എം.സി.സി. ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജിയിൻമേൽ കേന്ദ്രത്തോട് ആവശ്യപ്പെട്ട റിപ്പോർട്ട് പ്രകാരം ആണ്, കേന്ദ്രം ഹൈക്കോടതിക്ക് വിശദീകരണം നൽകിയത്.

തിരികെ വരുന്ന പ്രവാസികളെ ഐസൊലേഷനിൽ ആക്കാനുള്ള എല്ലാ സംവിധാനവും കേരളം തയ്യാറാക്കിയിട്ടുണ്ട് അതുകൊണ്ട് കേരളത്തിൻറെ ആവശ്യം പരിഗണിക്കാൻ ഹൈക്കോടതി ആവശ്യപ്പെട്ടു.
എന്നാൽ, ഒരു സംസ്ഥാനത്തിന് വേണ്ടി മാത്രം പ്രവാസികളെ തിരിച്ച് കൊണ്ട് വരാനോ മറ്റ് സംസ്ഥാനങ്ങളോട് വിവേചനം കാണിക്കാൻ കഴിയില്ലെന്നും കേന്ദ്രം ഹൈക്കോടതിയെ അറിയിച്ചു.

എല്ലാം രാജ്യങ്ങളും ഇപ്പോൾ വീസ കാലാവധി നീട്ടിയിട്ടുണ്ട് അതുകൊണ്ട് തന്നെ അവിടെ നിരീക്ഷണത്തിൽ ഉള്ളവരെ ഇപ്പോൾ നാട്ടിലേക്ക് അത്യാവശ്യപ്പെട്ട് കൊണ്ട് വരേണ്ട ആവശ്യം ഇല്ല. ഇപ്പോൾ അവരെ നാട്ടിൽ എത്തിച്ചാൽ പ്രശ്നങ്ങൾ കൂടുതൽ സങ്കീർണമാകും, അതിനാൽ അവരെ നാട്ടിൽ എത്തിക്കുന്നതിന് കുറിച്ച് ഇപ്പോൾ പദ്ധതിയില്ല, കേന്ദ്രം ഹൈക്കോടതിയെ അറിയിച്ചു.

പ്രവാസികളുടെ കോവിഡ് പരിശോധനയ്ക്ക് വേണ്ടിയുള്ള നടപടികൾ സർക്കാർ ചെലവിൽ ചെയ്യാൻ കഴിയില്ലെന്നും പ്രവാസികൾ ആ ചെലവ് വഹിച്ചാൽ അതിനുള്ള നടപടികൾ സ്വീകരിക്കാമെന്ന് നോർക്ക വഴി സംസ്ഥാന സർക്കാർ അറിയിച്ചിട്ടുണ്ട്. അത്തരത്തിലുള്ള അധിക ചെലവ് വഹിക്കാൻ ഇപ്പോൾ സർക്കാരിന് കഴിയില്ല.

You may also like

sona-malayalam-actress-new-video talks
Kerala

ആ സിനിമയ്ക്കു ശേഷം സ്കൂളിൽ പോയിട്ടില്ല, വിഡിയോ ചെയ്തത് സമ്മർദം താങ്ങാതെ…

14-ാം വയസില്‍ ഒരു സിനിമയ്ക്ക് വേണ്ടി ചിത്രീകരിച്ച ദൃശ്യങ്ങള്‍ പോണ്‍ സൈറ്റില്‍ നിറഞ്ഞുവെന്ന വെളിപ്പെടുത്തലുമായി നിയമ വിദ്യാര്‍ത്ഥിനിയായ സോന എം ...

More in:Kerala

Comments are closed.