Kerala

കേരളത്തിൽ കനത്ത മഴ വെള്ളപ്പൊക്ക ഭീതിയിൽ വിവിധ പ്രദേശങ്ങൾ

kerala-flood-2020

Heavy Rain in Kerala flood alert in various places / കേരളത്തിൽ മഴ വീണ്ടും ശക്തി പ്രാപിക്കുന്നു. സംസ്ഥാനത്തിന്റെ വിവിധ പ്രദേശങ്ങൾ വെള്ളപ്പൊക്ക ഭീഷണിയിലാണ്. കഴിഞ്ഞ 2 വർഷവും വെള്ളപൊക്കമുണ്ടായ സ്ഥലങ്ങളിൽ ഇത്തവണയും വെള്ളപ്പൊക്ക ഭീഷണിയിൽ ആണ്.

ആലപ്പുഴയില്‍ നിരണം, തലവടി, മുട്ടാര്‍, വീയപുരം, എടത്വാ, തകഴി, ചെറുതന എന്നീ പഞ്ചായത്തുകൾ വെള്ളത്തിൽ മുങ്ങി. കഴിഞ്ഞ 2 ദിവസമായി ഈ പ്രദേശങ്ങളിൽ ശക്തമായ മഴയാണ്. കുട്ടനാട് രാമങ്കരിയില്‍ എസ് കനാലില്‍ വീണ് ഒരാളെ കാണാതായി. അപ്പര്‍ കുട്ടനാട്ടില്‍ ജലനിരപ്പ് ഉയരുകയാണ്. എടത്വാ കൈനകരി ഭാഗത്ത് വീടുകളില്‍ വെള്ളം കയറി. പമ്പയിലും, മണിമല ആറ്റിലും ജലനിരപ്പ് ക്രമാതീതമായി ഉയര്‍ന്നു.

തിങ്കളാഴ്ച വരെ സംസ്ഥാനത്ത് അതിശക്തമായ മഴ തുടരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. വടക്കൻ കേരളത്തിലും മധ്യ കേരളത്തിലും മഴ കനക്കും. മലയോര മേഖലകളിൽ ജാഗ്രത നിർദേശമുണ്ട്. കേരള തീരത്ത് ശക്തമായ കാറ്റിനും ഉയർന്ന തിരമാലയ്ക്കും സാധ്യതയുണ്ട്. കടലാക്രമണത്തിന് സാധ്യതയുള്ളതിനാൽ തീരദേശവാസികൾ ജാഗ്രത പാലിക്കണം. കേരള തീരത്ത് നിന്ന്
മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്നും മുന്നറിയിപ്പ്.

Heavy Rain in Kerala flood alert in various places. Areas that have been flooded for the last 2 years are at risk of flooding this time as well.

You may also like

sona-malayalam-actress-new-video talks
Kerala

ആ സിനിമയ്ക്കു ശേഷം സ്കൂളിൽ പോയിട്ടില്ല, വിഡിയോ ചെയ്തത് സമ്മർദം താങ്ങാതെ…

14-ാം വയസില്‍ ഒരു സിനിമയ്ക്ക് വേണ്ടി ചിത്രീകരിച്ച ദൃശ്യങ്ങള്‍ പോണ്‍ സൈറ്റില്‍ നിറഞ്ഞുവെന്ന വെളിപ്പെടുത്തലുമായി നിയമ വിദ്യാര്‍ത്ഥിനിയായ സോന എം ...

More in:Kerala

Comments are closed.