
പാലക്കാട് കല്ലടിക്കോട് വനമേഖലയില്‍ അതിശക്തമായ മഴ. കുരുത്തിച്ചാലില്‍ ഒഴുക്കില്‍പ്പെട്ട് രണ്ടുപേരെ കാണാതായി. വീടുകളിലേക്കും വെള്ളം കയറി തുടങ്ങിയിട്ടുണ്ട്. പ്രദേശത്ത് ശക്തമായ മഴ ഇപ്പോഴും തുടരുകയാണ്.
Also Read | അഞ്ചുതെങ്ങിൽ വള്ളം മറിഞ്ഞ് 3 മത്സ്യ തൊഴിലാളികൾ മരിച്ചു.
കരിമ്പ, മൂന്നേക്കര്‍ മേഖലയില്‍ പലയിടങ്ങളിലും വെള്ളം കയറി. പ്രദേശത്ത് വാഹന ഗതാഗതം തടസപ്പെട്ടു. പ്രളയ സമാനമായ സാഹചര്യമാണ് പ്രദേശത്തുള്ളത്. നാട്ടുകാര്‍ നിലവില്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്നുണ്ട്. കൂടുതല്‍ രക്ഷാപ്രവര്‍ത്തകര്‍ സ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്.