

തിരുവനന്തപുരം: കേരളത്തിൽ ചിലയിടങ്ങളിൽ അടുത്ത 5 ദിവസത്തേക്ക് ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. തിരുവനന്തപുരം, പത്തനംതിട്ട, ഇടുക്കി, മലപ്പുറം ജില്ലകളിലാണ് ഇന്ന് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ നാളെയും വ്യാഴാഴ്ച്ച ഒൻപത് ജില്ലകളിലും, വെള്ളിയാഴ്ച്ച എട്ട് ജില്ലകളിലും യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
ഇടിമിന്നലോടു കൂടിയ മഴയ്ക്കും ചില നേരങ്ങളിൽ വീശിയടിക്കുന്ന കാറ്റിനും സാധ്യതയുണ്ട്. മണിക്കൂറിൽ പരമാവധി 40 കിമീ വരെ വേഗതയിൽ കാറ്റ് വീശിഅടിക്കാനും സാധ്യതയുണ്ട്. പൊതുജനങ്ങൾക്കൊപ്പം, മത്സ്യതൊഴിലാളികളും പ്രത്യേകം ജാഗ്രത പാലിക്കണം എന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയും നിർദേശിച്ചു.
മെയ് 31 ഓടെ തെക്കുകിഴക്കൻ, മധ്യകിഴക്കൻ അറബിക്കടലിലായി ന്യൂനമർദ്ദം രൂപപ്പെടാൻ സാധ്യതയുണ്ടെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. അതുകൊണ്ട് മെയ് 31 മുതൽ ജൂൺ 4 വരെ മത്സ്യതൊഴിലാളികൾ ഒരു കാരണവശാലും കടലിൽ പോകാൻ പാടില്ലെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.