

ലോക്ക് ഡൗൺ സമയത്ത് കേരളത്തിലേക്ക് തിരികെയെത്തിയത് 1,12,968 പേര്. 5.14 ലക്ഷം പേർ തിരികെ വരാന്‍ നോർക്ക വഴി രജിസ്റ്റര്‍ ചെയ്തു, അതിൽ 3.80 ലക്ഷം പേര് മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും ഉള്ളവരാണ്.
Also Read | ഒരുസമയം 5 പേർ മാത്രം; മദ്യം വാങ്ങാൻ വേണ്ടിയുള്ള മാർഗ്ഗനിർദ്ദേശങ്ങൾ അറിയാം
ഇതുവരെ 2.16 ലക്ഷം പേര്‍ക്ക് പാസ് നല്കി. അതില്‍ 1,01,779 തിരികെ നാട്ടിൽ എത്തി. ഇതുവരെ മഹാരാഷ്ട്രയില്‍ നിന്നും എത്തിയ 72 പേര്‍ക്കും, തമിഴ്നാട്ടില്‍ നിന്നും വന്ന 71 പേര്‍ക്കും കര്‍ണാടകത്തില്‍ നിന്നുവന്ന 35 പേര്‍ക്കും രോഗം സ്ഥിരീകരിച്ചു.
Also Read | കേരളത്തിൽ ഇന്ന് 40 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു.
1.34 ലക്ഷം വിദേശത്തുനിന്ന് നോർക്കയിൽ രജിസ്റ്റര്‍ ചെയ്തു. അതിൽ 11,189 പേര് ഇതുവരെ വിദേശത്ത് നിന്നും നാട്ടിൽ എത്തി, അതിൽ 133 പേർക്ക് ഇതുവരെ രോഗം സ്ഥിരീകരിച്ചു. അതിൽ 75 പേര് യുഎഇയില്‍നിന്നും 25 പേര് കുവൈത്തില്‍നിന്നും വന്നവരാണ്.