
Idukki Munnar Ponmudi Dam Opened / ഇടുക്കിയിൽ അതിതീവ്ര മഴ തുടരുന്നു പൊന്മുടി ഡാമിന്റെ ഷട്ടറുകൾ തുറന്നു. അതിതീവ്ര മഴയിൽ ജലനിരപ്പ് ഉയർന്നുവരുന്ന സാഹചര്യത്തില്‍, ജലനിരപ്പ് ക്രമീകരിക്കുന്നതിനായി പൊന്മുടി ഡാമിന്റെ 3 ഷട്ടറുകള്‍ 30 സെ.മീ വീതം തുറന്ന് 65 ക്യുമെക്സ് ജലം പന്നിയാര്‍ പുഴയിലേക്ക് ഒഴുക്കിവിട്ടുകൊണ്ടിരിക്കുകയാണ്.
ജലസംഭരണിയിലേക്ക് ശക്തമായ നീരൊഴുക്കുള്ളതിനാല്‍ ഇന്ന് വൈകുന്നേരം 4 മണിമുതൽ പൊന്മുടി ഡാമിന്റെ 3 ഷട്ടറുകള്‍ 60 സെ.മീ വീതം ഉയർത്തി 130 ക്യുമെക്സ് വരെ ജലം പുറത്തേയ്ക്ക് വിടും. പന്നിയാർ പുഴയുടെ ഇരുകരകളിലും താമസിക്കുന്നവർ ജാഗ്രത പാലിക്കാൻ ഇടുക്കി ജില്ലാകളക്ടർ നിർദ്ദേശിച്ചിട്ടുണ്ട്. നേരത്തെ കല്ലാർകുട്ടി, പാംബ്ല ഡാമുകളിലെ എല്ലാ ഷട്ടറുകളും ഉയർത്തിയിരുന്നു.
Also Read / കേരളത്തിലെ 4 ജില്ലകളിൽ 2 ദിവസം റെഡ് അലേർട്ട്
ഇടുക്കിയുടെ മലയോര മേഖലകളിൽ ഇപ്പോഴും ശക്തമായ മഴ തുടരുകയാണ്. അതെ സമയം രാജമലയിലെ ദുരന്തത്തിൽ മരണം 14 ആയി. മരണ സംഖ്യാ ഇനിയും ഉയർന്നേക്കാം എന്നാണ് റിപ്പോർട്ടുകൾ.