
ഇടുക്കി: Idukki Rajamala disaster 15 dead rescue operation continues / രാജമല ദുരന്തം മരണം 15 ആയി. ഇനിയും 50 ഓളം പേർ മണ്ണിനടിയിൽ കുടുങ്ങിക്കിടക്കുകയാണ്. ഇതുവരെ 16 പേരെ രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ചതായി ഇടുക്കി ജില്ലാ കളക്ടർ എച്ച് ദിനേശൻ പറഞ്ഞു. കനത്തമഴയും മഞ്ഞുമൂടിയ കാലാവസ്ഥയും രക്ഷാപ്രവർത്തനത്തെ തടസ്സപ്പെടുത്തുന്നു.
കഴിഞ്ഞ മൂന്ന് ദിവസമായി പ്രദേശത്ത് കനത്ത മഴയാണ്, മാത്രമല്ല പ്രദേശത്തെ വൈദ്യുതി, ആശയവിനിമയ ശൃംഖല തടസ്സപ്പെട്ടിരിക്കുകയാണ്. വൈദ്യുതിയും, ഫോൺ നെറ്റ്വർക്കും ഇല്ലാത്തതിനാൽ ദുരന്തം പുറം ലോകം അറിയാൻ വൈകി.
Also Read / അതിതീവ്ര മഴ പൊന്മുടി ഡാമിന്റെ 3 ഷട്ടറുകൾ തുറന്നു
സെറ്റിൽമെന്റിൽ കുറഞ്ഞത് 84 പേരെങ്കിലും താമസിച്ചിരുന്നതായി ഞങ്ങൾക്ക് വിവരമുണ്ട്. ഇവരിൽ ഭൂരിഭാഗവും തമിഴ്നാട്ടിൽ നിന്നുള്ളവരാണ്. സെറ്റിൽമെന്റിൽ അവരുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിനായി ഒരു കാന്റീനും ഉണ്ടായിരുന്നു, ”പ്രദേശത്തെ ഒരു സാമൂഹിക പ്രവർത്തകൻ പറഞ്ഞു.
ബംഗാൾ ഉൾക്കടലിൽ താഴ്ന്ന ന്യൂനമർദ്ദം ഉണ്ടായതായും ശനിയാഴ്ചയോടെ ഇതിന്റെ വേഗത വർദ്ധിക്കുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഞായറാഴ്ച വരെ കനത്ത മഴ തുടരും. മലയോര പ്രദേശത്ത് മണ്ണിടിച്ചിൽ ഭയന്ന് നിരവധി കുടുംബങ്ങളെ മാറ്റി പാർപ്പിച്ചു. എല്ലാ ദുരിതാശ്വാസ ക്യാമ്പുകളിലും കോവിഡ് -19 പ്രോട്ടോക്കോൾ പ്രാബല്യത്തിൽ വരുമെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.