Kerala

ഇടുക്കി രാജമല ദുരന്തം; മരണം 23 ആയി

idukki rajamala munnar

Idukki Rajamala disaster 23 dead rescue operation continue / രാജമല മണ്ണിടിഞ്ഞ് ഉണ്ടായ ദുരന്തത്തിൽ 5 പേരുടെ മൃതദേഹങ്ങൾ കൂടി കണ്ടെത്തി. ഇതോടെ മരണസംഖ്യ 23 ആയി. മൃതദേഹങ്ങൾ പുറത്തെടുക്കാനുള്ള ശ്രമം തുടരുകയാണ്. മൂന്നാറിൽ നിന്ന് 30 കിലോമീറ്റർ അകലെ ദുർഘടമായ പാതയിലൂടെയാണ് ദുരന്തം നടന്ന സ്ഥലത്ത് എത്തേണ്ടത്. ഇവിടേക്കുള്ള റോഡുകളിലേക്കും മണ്ണിടിഞ്ഞിട്ടുണ്ട്.

81 പേർ പെട്ടിമുടി ലയത്തിലുണ്ടായിരുന്നുവെന്നാണ് ടാറ്റാ കമ്പനിയുടെ കണക്കിൽ പറയുന്നത്. 58 പേർ മണ്ണിനടിയിൽ കുടുങ്ങി കിടക്കുന്നുവെന്നാണ് നേരത്തെ പുറത്തുവന്ന വിവരം. എന്നാൽ ലയങ്ങളിൽ താമസിച്ച കുടുംബക്കാരുടെ ബന്ധുക്കളും വീട്ടിൽ ഉണ്ടായിരുന്നുവെന്നാണ് പുറത്തുവരുന്ന സൂചന.

Also Read | ഇടുക്കി രാജമല ദുരന്തം; മരിച്ചവരുടെ കുടുംബത്തിന് 2 ലക്ഷം ധനസഹായം: പ്രധാനമന്ത്രി

മണ്ണിടിച്ചിലിൽ കാണാതായവരിൽ മൂന്നാർ പഞ്ചായത്ത് മുൻ അംഗം ആനന്ദ ശിവനുമുണ്ടെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇദ്ദേഹത്തിന്റെ കുടുംബത്തിലെ 21 പേരെയും കണ്ടെത്തിയിട്ടില്ല. എൻഡിആർഎഫ് സംഘം, പൊലീസ്, അഗ്നിശമനസേന, റവന്യൂ വകുപ്പ് അധികൃതർ, സന്നദ്ധ സേവകർ എന്നിവരടക്കം സ്ഥലത്തുണ്ട്.

ഇവിടെ ക്ലിക്ക് ചെയ്ത് ടെലിഗ്രാം ഗ്രൂപ്പിൽ ജോയിൻ ചെയ്യാം.

Promoted: You may also like

Comments are closed.

You may also like

Sister Abhaya Case Petition filled in High Court by Adv. B. Raman Pillai
Kerala

അടയ്ക്കാ രാജുവിന്റെ മൊഴി വിശ്വസനീയമല്ല; ഹൈക്കോടതിയിൽ ഹർജിയുമായി അഡ്വ. ബി. രാമൻപിള്ള

അഭയക്കേസിലെ വിധിക്കെതിരെ ഹൈക്കോടതിയിൽ മുതിർന്ന അഭിഭാഷകൻ അഡ്വ. ബി. രാമൻപിള്ള മുഖേന അപ്പീൽ നൽകി പ്രതിയായ തോമസ് എം. കോട്ടൂർ. ...
Janani Suraksha Yojana to reduce maternal and infant mortality
Kerala

മാതൃമരണവും ശിശുമരണവും കുറയ്ക്കാന്‍ ജനനി സുരക്ഷ യോജന

പ്രസവത്തെ തുടര്‍ന്നുള്ള മാതൃമരണവും ശിശുമരണവും കുറയ്ക്കാന്‍ പ്രസവം ആശുപത്രിയിലാക്കുന്നത് പ്രോത്സാഹിപ്പിക്കുന്ന പ്രത്യേക സഹായ പദ്ധതിയാണ് ജനനി സുരക്ഷ യോജന (ജെ.എസ്.വൈ). ...