Kerala

സർക്കാർ ഒപ്പമുണ്ട്, ആരുടെ കൂടെ ? മരണത്തിലും വിവേചനം കാണിച്ച് സർക്കാർ

idukki rajamala

Idukki Rajamala disaster discrimination in kerala govt Financial assistance / ഏഴാം തീയതി വെള്ളിയാഴ്ച കേരളത്തെ നടുക്കിയ സംഭവം ആണ് മൂന്നാർ രാജമലയിൽ സംഭവിച്ചത്. അന്നേ ദിവസം വൈകുന്നേരം കേരളത്തെ നടുക്കിയ മറ്റൊരു സംഭവമായിരുന്നു കരിപ്പൂർ വിമാനാപകടത്തിൽ സംഭവിച്ചത്. രണ്ടും സംഭവിക്കാൻ പാടില്ലാത്ത വലിയ ദുരന്തങ്ങൾ.

എന്നാൽ മരണ സംഖ്യയുടെ അടിസ്ഥാനത്തിലും ദുരന്തത്തിന്റെ വ്യാപ്തിയിലും രാജമലയിലെതാണ് വലിയ ദുരന്തം. രാജമലയിൽ ദുരന്തത്തിൽ പെട്ടത് സാധാരണക്കാരായ തോട്ടം തൊഴിലാളികളും. പക്ഷെ ദുരന്തത്തിൽ പെട്ടവരുടെ ബന്ധുക്കൾക്ക് പ്രഖ്യാപിച്ച സഹായത്തിൽ വൻ വിവേചനം, വിമാനപകടത്തിൽ മരിച്ചവരുടെ ബന്ധുക്കൾക്ക് 10 ലക്ഷവും, രാജമലയിലെ ദുരന്തത്തിൽ പെട്ടവരുടെ കുടുംബങ്ങൾക്ക് 5 ലക്ഷവും ധനസഹായ പ്രഖ്യാപനത്തിലൂടെയാണ് സർക്കാരിന്റെ വിവേചനം വ്യക്തമാകുന്നത്.

കരിപ്പൂരില്‍ 10 ലക്ഷവും രാജമലയില്‍ 5 ലക്ഷവും പ്രഖ്യാപിച്ചത് വിവേചനമാണെന്ന് ആക്ഷേപം ഉയരുകയാണ്. പ്രതിപക്ഷം ഒന്നടങ്കം ദുരന്തത്തിനിരയായവരുടെ നഷ്ടപരിഹാര തുക വര്‍ധിപ്പിക്കണമെന്ന ആവശ്യവുമായി രംഗത്തെത്തിയിട്ടുണ്ട്. മുഖ്യമന്ത്രി പെട്ടിമുടി സന്ദര്‍ശിക്കാത്തത് പ്രതിഷേധാര്‍ഹമെന്ന് ഇടുക്കി എംപി പറഞ്ഞു.

Also Read | 7 ജില്ലകളിൽ റെഡ് അലേർട്ട് അതീവ ജാഗ്രത നിർദ്ദേശം

പെട്ടിമുടിയില്‍ തിരച്ചില്‍ തുടരുകയാണ്, ഇതുവരെ 34 മൃതദേഹങ്ങളാണ് കണ്ടെത്തിയിട്ടുള്ളത്. ശക്തമായ മഴതുടരുന്നതിനാല്‍ തിരച്ചില്‍ ദുഷ്‌കരമാവുകയാണ്. തിരുവനന്തപുരത്ത് നിന്ന് കൂടുതല്‍ ഫയര്‍ഫോഴ്സ് യൂണിറ്റ് എത്തിക്കുമെന്ന് റീജീണല്‍ ഓഫീസര്‍ ഷിജു കെ കെ വ്യക്തമാക്കി. ഇടുക്കിയിലെ സേനയ്ക്ക് കൂടാതെ കോട്ടയം, എറണാകുളം എന്നീ ജില്ലകളില്‍ നിന്ന് പ്രത്യേക സംഘം സ്ഥലത്ത് എത്തി.

You may also like

sona-malayalam-actress-new-video talks
Kerala

ആ സിനിമയ്ക്കു ശേഷം സ്കൂളിൽ പോയിട്ടില്ല, വിഡിയോ ചെയ്തത് സമ്മർദം താങ്ങാതെ…

14-ാം വയസില്‍ ഒരു സിനിമയ്ക്ക് വേണ്ടി ചിത്രീകരിച്ച ദൃശ്യങ്ങള്‍ പോണ്‍ സൈറ്റില്‍ നിറഞ്ഞുവെന്ന വെളിപ്പെടുത്തലുമായി നിയമ വിദ്യാര്‍ത്ഥിനിയായ സോന എം ...

More in:Kerala

Comments are closed.