
Idukki Rajamala disaster PM Modi expressed grief / ഇടുക്കി ജില്ലയിലെ രാജമല പ്രദേശത്ത് മണ്ണിടിച്ചിൽ ഉണ്ടായ നാശനഷ്ടത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ദുഃഖം രേഖപ്പെടുത്തി. ദുരിതബാധിതർക്ക് സഹായം നൽകുന്നതിന് എൻഡിആർഎഫും ഭരണകൂടവും നിലകൊള്ളുന്നുണ്ടെന്ന് അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.
മരിച്ചവരുടെ കുടുംബത്തിന്റെ ദുഖത്തില്‍ പങ്കുചേരുന്നതായും പരുക്കേറ്റവര്‍ക്ക് എത്രയും വേഗം ഭേദമാകട്ടെയെന്നും പ്രധാനമന്ത്രി പറഞ്ഞു. ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് രണ്ടുലക്ഷം രൂപയും പരുക്കേറ്റവര്‍ക്ക് അന്‍പതിനായിരം രൂപയും ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്.
Also Read | ഇടുക്കി രാജമല മരണം 15 ആയി; 50 ലധികം പേര് മണ്ണിനടിയിൽ
നാല് ലേബർ ക്യാമ്പുകളിലായി 82 ഓളം പേർ ഇവിടെ താമസിച്ചിരുന്നു. 15 പേര് മരിച്ചതായാണ് റിപ്പോര്‍ട്ട്. ഔദ്യോഗികമായി ഒന്‍പത് മരണമാണ് ഇതുവരെ സ്ഥിരീകരിച്ചത്. 16 പേരെ രക്ഷപ്പെടുത്തി. മറ്റുള്ളവര്‍ക്കായി തെരച്ചില്‍ തുടരുകയാണ്. മോശം കാലാവസ്ഥയാണ് രക്ഷാപ്രവര്‍ത്തനത്തിന് പ്രധാന വെല്ലുവിളിയാകുന്നത്.
Also Read | വയനാടിൽ ഉരുൾപൊട്ടൽ ഭീഷണി ഉള്ള സ്ഥലങ്ങളിൽ നിന്നും ആളുകളെ മാറ്റുന്നു
രക്ഷാപ്രവർത്തനത്തിനായി രാജമലയ്ക്ക് ഹെലികോപ്റ്റർ സേവനം നൽകാൻ മുഖ്യമന്ത്രി ഇന്ത്യൻ വ്യോമസേനയുമായി ബന്ധപ്പെട്ടിട്ടുണ്ട്. ഇത് ഉടൻ ലഭ്യമാകുമെന്ന് പ്രതീക്ഷിക്കുന്നു.