Kerala

ഇടുക്കി രാജമല ദുരന്തം; മരണം 9 ആയി. നിരവധിപേർ മണ്ണിനടിയിൽ

idukki rajamala land slide

Idukki Rajamala land slide 9 death / ഇടുക്കി: രാജമല പെട്ടിമുട്ടിയില്‍ മണ്ണിടിച്ചിലില്‍ മരണം 9 ആയി. അപകടത്തില്‍പ്പെട്ട 16 പേരെ ഇതുവരെ രക്ഷപ്പെടുത്തി. പ്രദേശത്ത് കൂടുതല്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ വിഭാഗത്തിന്റെ പരിശീലനം ലഭിച്ച 50 അംഗ ടീമിനെ നിയോഗിച്ചു.

സംഘം സംഭവസ്ഥലത്തേക്ക് പുറപ്പെട്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. നിലവിൽ എസ്റ്റേറ്റ് തൊഴിലാളികളുടെ നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം പുരോഗമിക്കുന്നത്. ദേശിയ ദുരന്തനിവാരണ സേനയും പുറപ്പെട്ടിട്ടുണ്ട്.

ഇടുക്കിയിൽ എയർലിഫ്റ്റിംഗിനെ കുറിച്ച് ആലോചിക്കുകയാണെന്നും, എന്നാൽ രാജമലയില്‍ എയര്‍ ലിഫ്റ്റിങ് സാധ്യമല്ലാത്ത സ്ഥിതിയാണ് നിലവിലുള്ളതെന്ന് മന്ത്രി ഇ ചന്ദ്രശേഖരന്‍ പറഞ്ഞു. മോശം കാലാവസ്ഥയാണ് നിലവില്‍. രക്ഷാപ്രവര്‍ത്തനങ്ങള്‍ തുടരുകയാണ്. തികച്ചും അപ്രതീക്ഷിത സംഭവമാണ് നടന്നതെന്നും മന്ത്രി പറഞ്ഞു.

മൂന്നാറില്‍ നിന്ന് 20 കിലോമീറ്റര്‍ അകലെ രാജമല നെയ്മക്കാട് ഡിവിഷനിലെ പെട്ടിമുടി എന്ന പ്രദേശത്താണ് മണ്ണിടിച്ചിലുണ്ടായത്. വെള്ളിയാഴ്ച പുലര്‍ച്ചെ രണ്ടു മണിയോടെയാണ് ഉരുള്‍പൊട്ടലുണ്ടായത്. രാവിലെ ആറുമണിയോടെയാണ് അപകട വിവരം പുറംലോകം അറിയുന്നത്. എസ്റ്റേറ്റ് തൊഴിലാളികളുടെ ലയങ്ങൾക്ക് മുകളിലേക്കാണ് മണിണിടിഞ്ഞു വീണത്. എഴുപതോളം പേർ മണ്ണിനടിയിൽ കിടക്കുന്നതായാണ് സൂചന.

അതേസമയം, മണ്ണിടിച്ചിൽ അപകടത്തിൽപ്പെട്ടവർക്ക് ചികിത്സ ലഭ്യമാക്കാൻ പ്രത്യേക മൊബൈൽ മെഡിക്കൽ സംഘത്തെ അയച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ അറിയിച്ചു.

Idukki Rajamala land slide 9 death. 9 killed in landslide in Rajamala Pettimutty So far 16 people have been rescued

You may also like

heavy rains kerala today
Kerala

ബം​ഗാ​ൾ ഉ​ൾ​ക്ക​ട​ലി​ൽ പു​തി​യ ന്യൂ​ന​മ​ർ​ദം; കേ​ര​ള​ത്തി​ൽ ക​ന​ത്ത മ​ഴ​യ്ക്ക് സാ​ധ്യ​ത

Heavy Rains in Kerala in Next 48 Hours | ബം​ഗാ​ൾ ഉ​ൾ​ക്ക​ട​ലി​ൽ ന്യൂ​ന​മ​ർ​ദ മേ​ഖ​ല രൂ​പ​പ്പെ​ട്ട​താ​യി കാ​ലാ​വ​സ്ഥാ ...

More in:Kerala

Comments are closed.