Kerala

മാതൃമരണവും ശിശുമരണവും കുറയ്ക്കാന്‍ ജനനി സുരക്ഷ യോജന

Janani Suraksha Yojana to reduce maternal and infant mortality

പ്രസവത്തെ തുടര്‍ന്നുള്ള മാതൃമരണവും ശിശുമരണവും കുറയ്ക്കാന്‍ പ്രസവം ആശുപത്രിയിലാക്കുന്നത് പ്രോത്സാഹിപ്പിക്കുന്ന പ്രത്യേക സഹായ പദ്ധതിയാണ് ജനനി സുരക്ഷ യോജന (ജെ.എസ്.വൈ). വീടുകളില്‍ നടക്കുന്ന പ്രസവങ്ങളിലൂടെയുണ്ടാകുന്ന അപകട സാധ്യത ബോധ്യപ്പെടുത്തി ഗര്‍ഭിണികള്‍ക്കും നവജാത ശിശുക്കള്‍ക്കും ആശുപത്രികളില്‍ തന്നെ മികച്ച ആരോഗ്യ പരിചരണം ഉറപ്പാക്കുന്ന പദ്ധതിയിലൂടെ ഗുണഭോക്താക്കള്‍ക്ക് സഹായധനവും ഉറപ്പാക്കുന്നു.



നഗര പ്രദേശങ്ങളിലെ ആശുപത്രികളില്‍ നടക്കുന്ന പ്രസവങ്ങള്‍ക്ക് 600 രൂപയും ഗ്രാമ പ്രദേശങ്ങളില്‍ 700 രൂപയുമാണ് ഗുണഭോക്താക്കള്‍ക്ക് ലഭിക്കുക. ദാരിദ്ര്യ രേഖക്കു താഴെയുള്ള കുടുംബങ്ങളിലെ 19 വയസിന് മുകളില്‍ പ്രായമുള്ള ഗര്‍ഭിണികള്‍ക്കാണ് അശുപത്രികളില്‍ നടക്കുന്ന പ്രസവങ്ങള്‍ക്ക് ധനസഹായം ലഭിക്കുന്നത്. പട്ടികജാതി, പട്ടിക വര്‍ഗ വിഭാഗങ്ങളില്‍പ്പെട്ടവര്‍ക്ക് ദാരിദ്ര്യ രേഖക്ക് മുകളിലാണെങ്കിലും ഈ ആനുകൂല്യം ലഭിക്കും.

Also Read | ഓപ്പറേഷൻ സ്‌ക്രീൻ; മുന്നൂറോളം വാഹനങ്ങൾക്ക് പിഴ ചുമത്തി

പട്ടിക ജാതി, പട്ടിക വര്‍ഗ വിഭാഗങ്ങളില്‍പ്പെടുന്ന അമ്മമാര്‍ക്ക് വീട്ടില്‍ നടക്കുന്ന പ്രസവത്തിന് 500 രൂപയും പദ്ധതി വഴി ലഭിക്കും. സര്‍ക്കാര്‍ ആശുപത്രികളിലും അംഗീകാരമുള്ള സ്വകാര്യ ആശുപത്രികളിലും നടക്കുന്ന പ്രസവങ്ങള്‍ക്കാണ് ഈ ആനുകൂല്യം. സര്‍ക്കാര്‍ ആശുപത്രികളില്‍ ആശുപത്രി സൂപ്രണ്ട്, ചാര്‍ജുള്ള മെഡിക്കല്‍ ഓഫീസര്‍ എന്നിവരില്‍ നിന്നും ചെക്കായി തുക കൈപ്പറ്റാം.



പദ്ധതി പ്രകാരമുള്ള അംഗീകൃത സ്വകാര്യ ആശുപത്രികളിലാണ് പ്രസവമെങ്കില്‍ വരുമാന സര്‍ട്ടിഫിക്കറ്റും പട്ടികജാതി, പട്ടികവര്‍ഗ വിഭാഗത്തിലുള്ളവര്‍ ഇതിനൊപ്പം ജാതി സര്‍ട്ടിഫിക്കറ്റും ഹാജരാക്കി ബന്ധപ്പെട്ട സാമൂഹിക ആരോഗ്യ കേന്ദ്രങ്ങളിലെ പദ്ധതി കോ-ഓര്‍ഡിനേറ്ററില്‍ നിന്ന് തുക കൈപ്പറ്റാം.

News Summary: Janani Suraksha Yojana to reduce maternal and infant mortality. Read more News  Malayalam News from Hourly Malayalam | Kerala News In Malayalam | India News In Malayalam  | Sports News Malayalam.

You may also like

foodpoison kozhikodu 1
Kerala

കോഴിക്കോട് ഭക്ഷ്യ വിഷബാധ; നിരവധി വിദ്യാർഥികൾ ആശുപത്രിയിൽ

കോഴിക്കോട് ഗുരുവായൂരപ്പൻ കോളജിലെ വനിതാ ഹോസ്റ്റലിൽ ഭക്ഷ്യ വിഷബാധ. രാത്രിയിൽ കഴിച്ച ഭക്ഷണമാണ് ഭക്ഷ്യവിഷബാധയ്ക്ക് കാരണമെന്ന് ...
Sister Abhaya Case Petition filled in High Court by Adv. B. Raman Pillai
Kerala

അടയ്ക്കാ രാജുവിന്റെ മൊഴി വിശ്വസനീയമല്ല; ഹൈക്കോടതിയിൽ ഹർജിയുമായി അഡ്വ. ബി. രാമൻപിള്ള

അഭയക്കേസിലെ വിധിക്കെതിരെ ഹൈക്കോടതിയിൽ മുതിർന്ന അഭിഭാഷകൻ അഡ്വ. ബി. രാമൻപിള്ള മുഖേന അപ്പീൽ നൽകി പ്രതിയായ ...
operation screen kerala motor vehicle
Kerala

ഓപ്പറേഷൻ സ്‌ക്രീൻ; മുന്നൂറോളം വാഹനങ്ങൾക്ക് പിഴ ചുമത്തി

കോടതി ഉത്തരവുണ്ടായിട്ടും കൂളിംഗ് പേപ്പറും കർട്ടനുമിട്ട് ചീറിപ്പായുന്ന വാഹനങ്ങൾക്കെതിരെ വ്യാപക നടപടി. കാഴ്ച മറയ്ക്കുന്ന കൂളിംഗ് ...
v muraleedharan talked about kerala budget
Kerala

ജനാധിപത്യ പ്രക്രിയയയെ വെല്ലുവിളിക്കുന്ന ബഡ്‌ജറ്റ്‌ | V Muraleedharan over Kerala Budget

കാലാവധിയില്ലാത്ത സര്‍ക്കാര്‍ പ്രഖ്യാപനങ്ങള്‍ നടത്തി ജനങ്ങളെ കബളിപ്പിക്കുന്ന ഒരു സമീപനമാണ് ബഡ്ജറ്റിന്റെ  കാര്യത്തില്‍ സ്വീകരിച്ചിട്ടുള്ളതെന്ന് കേന്ദ്ര ...

More in:Kerala

kerala-budget-2021-latest-updates-news
Kerala

ക്ഷേമവും വികസനവും മുൻനിർത്തി തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള ബഡ്‌ജറ്റ്‌ | Kerala Budget 2021

നിയമസഭാ തിരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് ജനക്ഷേമ പ്രഖ്യാപനങ്ങളുമായി ധനമന്ത്രി ഡോ. ടി.എം.തോമസ് ഐസക്കിന്റെ ബജറ്റ്. സർക്കാർ ജീവനക്കാരുടെ ...
covid vaccination kerala news
Kerala

കോവിഡ് വാക്‌സിനേഷന് വിപുലമായ സജ്ജീകരണങ്ങള്‍ എന്ന് മന്ത്രി

കോവിഡ് വാക്‌സിനേഷന്‍ വിജയകരമായി നടപ്പിലാക്കുന്നതിനായി ആക്ഷന്‍ പ്ലാന്‍ തയ്യാറാക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ...
kamal director chalachithra academy
Kerala

ഇടതുപക്ഷക്കാരെ സ്ഥിരപ്പെടുത്തണം; സർക്കാരിന് കത്തയച്ച് കമൽ

ച​ല​ച്ചി​ത്ര അ​ക്കാ​ദ​മി​യി​ൽ ഇ​ട​തു​പ​ക്ഷ അ​നു​ഭാ​വ​മു​ള്ള​വ​രെ സ്ഥി​ര​പ്പെ​ടു​ത്ത​ണ​മെ​ന്നാ​വശ്യ​പ്പെ​ട്ടു മ​ന്ത്രി എ.​കെ. ബാ​ല​ന് അ​ക്കാ​ദ​മി ചെ​യ​ർ​മാ​നും സം​വി​ധാ​യ​ക​നു​മാ​യ ക​മ​ലി​ന്‍റെ ...

Comments are closed.