Kerala

തലസ്ഥാനത്ത് 2 മാസത്തിനുള്ളിൽ കളരിപ്പയറ്റ് അക്കാഡമി

trivandrum craft village kalarippayattu academy

തിരുവനന്തപുരത്ത് സര്‍ക്കാരിന്റെ കളരിപ്പയറ്റ് അക്കാഡമി ഒരുങ്ങുന്നു. 3500 ചതുരശ്ര അടിയുള്ള കളരി രണ്ടു മാസത്തില്‍ നിര്‍മാണം പൂര്‍ത്തിയാക്കും. ടൂറിസം വകുപ്പിന് കീഴിലുള്ള വെള്ളാര്‍ ക്രാഫ്റ്റ് വില്ലേജിലാണ് കളരിപ്പയറ്റ് അക്കാഡമി സ്ഥാപിക്കുന്നത്. പത്മശ്രീ മീനാക്ഷിയമ്മയുടെ നേതൃത്വത്തിലുള്ള കളരി ആശാന്‍മാരാണ് ഇവിടെ ക്ളാസുകളെടുക്കുക.



തുടക്കത്തില്‍ 100 വിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശനം നല്‍കാനാണ് ഉദ്ദേശിക്കുന്നത്. രാവിലെ അഞ്ചു മണി മുതല്‍ എട്ടു വരെയും വൈകിട്ട് അഞ്ചു മുതല്‍ ഏഴു വരെയുമാവും രണ്ടു ബാച്ചുകളിലായി പരിശീലനം. ജനുവരി 16ന് നവീകരിച്ച ക്രാഫ്റ്റ് വില്ലേജിന്റെ ഉദ്ഘാടന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ കളരിപ്പയറ്റ് അക്കാഡമിയുടെ സിലബസ് പ്രകാശനം ചെയ്യും.

ക്രാഫ്റ്റ് വില്ലേജിന്റെ ഭാഗമായ നൃത്തപരിശീലന കളരിയെയും കളരിപ്പയറ്റ് അക്കാഡമിയെയും പരസ്പരം ബന്ധപ്പെടുത്തി ക്ളാസുകള്‍ നടത്താനും ആലോചനയുണ്ട്. നൃത്തം അഭ്യസിക്കുന്നവര്‍ക്ക് മെയ്വഴക്കത്തിനായി കളരിപ്പയറ്റ് പരിശീലനം സഹായകരമാകുന്ന വിധത്തില്‍ ക്ലാസുകള്‍ ഒരുക്കും. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും പരിശീലനത്തില്‍ പങ്കെടുക്കാന്‍ അവസരം ഉണ്ടാവും.

News Summary: Kalaripayat Academy in the capital of Kerala, Trivandrum within 2 months. Read more Trivandrum News. Malayalam News from Hourly Malayalam | Kerala News In Malayalam | India News In Malayalam  | Sports News Malayalam.



You may also like

foodpoison kozhikodu 1
Kerala

കോഴിക്കോട് ഭക്ഷ്യ വിഷബാധ; നിരവധി വിദ്യാർഥികൾ ആശുപത്രിയിൽ

കോഴിക്കോട് ഗുരുവായൂരപ്പൻ കോളജിലെ വനിതാ ഹോസ്റ്റലിൽ ഭക്ഷ്യ വിഷബാധ. രാത്രിയിൽ കഴിച്ച ഭക്ഷണമാണ് ഭക്ഷ്യവിഷബാധയ്ക്ക് കാരണമെന്ന് ...
Sister Abhaya Case Petition filled in High Court by Adv. B. Raman Pillai
Kerala

അടയ്ക്കാ രാജുവിന്റെ മൊഴി വിശ്വസനീയമല്ല; ഹൈക്കോടതിയിൽ ഹർജിയുമായി അഡ്വ. ബി. രാമൻപിള്ള

അഭയക്കേസിലെ വിധിക്കെതിരെ ഹൈക്കോടതിയിൽ മുതിർന്ന അഭിഭാഷകൻ അഡ്വ. ബി. രാമൻപിള്ള മുഖേന അപ്പീൽ നൽകി പ്രതിയായ ...
Janani Suraksha Yojana to reduce maternal and infant mortality
Kerala

മാതൃമരണവും ശിശുമരണവും കുറയ്ക്കാന്‍ ജനനി സുരക്ഷ യോജന

പ്രസവത്തെ തുടര്‍ന്നുള്ള മാതൃമരണവും ശിശുമരണവും കുറയ്ക്കാന്‍ പ്രസവം ആശുപത്രിയിലാക്കുന്നത് പ്രോത്സാഹിപ്പിക്കുന്ന പ്രത്യേക സഹായ പദ്ധതിയാണ് ജനനി ...
operation screen kerala motor vehicle
Kerala

ഓപ്പറേഷൻ സ്‌ക്രീൻ; മുന്നൂറോളം വാഹനങ്ങൾക്ക് പിഴ ചുമത്തി

കോടതി ഉത്തരവുണ്ടായിട്ടും കൂളിംഗ് പേപ്പറും കർട്ടനുമിട്ട് ചീറിപ്പായുന്ന വാഹനങ്ങൾക്കെതിരെ വ്യാപക നടപടി. കാഴ്ച മറയ്ക്കുന്ന കൂളിംഗ് ...

More in:Kerala

v muraleedharan talked about kerala budget
Kerala

ജനാധിപത്യ പ്രക്രിയയയെ വെല്ലുവിളിക്കുന്ന ബഡ്‌ജറ്റ്‌ | V Muraleedharan over Kerala Budget

കാലാവധിയില്ലാത്ത സര്‍ക്കാര്‍ പ്രഖ്യാപനങ്ങള്‍ നടത്തി ജനങ്ങളെ കബളിപ്പിക്കുന്ന ഒരു സമീപനമാണ് ബഡ്ജറ്റിന്റെ  കാര്യത്തില്‍ സ്വീകരിച്ചിട്ടുള്ളതെന്ന് കേന്ദ്ര ...
kerala-budget-2021-latest-updates-news
Kerala

ക്ഷേമവും വികസനവും മുൻനിർത്തി തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള ബഡ്‌ജറ്റ്‌ | Kerala Budget 2021

നിയമസഭാ തിരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് ജനക്ഷേമ പ്രഖ്യാപനങ്ങളുമായി ധനമന്ത്രി ഡോ. ടി.എം.തോമസ് ഐസക്കിന്റെ ബജറ്റ്. സർക്കാർ ജീവനക്കാരുടെ ...
covid vaccination kerala news
Kerala

കോവിഡ് വാക്‌സിനേഷന് വിപുലമായ സജ്ജീകരണങ്ങള്‍ എന്ന് മന്ത്രി

കോവിഡ് വാക്‌സിനേഷന്‍ വിജയകരമായി നടപ്പിലാക്കുന്നതിനായി ആക്ഷന്‍ പ്ലാന്‍ തയ്യാറാക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ...

Comments are closed.