
Karipur Airport Closed after Air India Flight Disaster / കരിപ്പൂരിലെ എയർ ഇന്ത്യ വിമാന ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ കരിപ്പൂര്‍ വിമാനത്താവളം പൂര്‍ണമായും അടച്ചു. ഇന്ന് കരിപ്പൂരില്‍ ഇറങ്ങേണ്ടിയിരുന്ന വിമാനങ്ങളെല്ലാം കണ്ണൂര്‍ വിമാനതാവളത്തിൽ ഇറങ്ങും.
Also Read | കരിപ്പൂരിലേത് വൻ ദുരന്തം; മരണം 10 ആയി
വിമാനാപടകടത്തിന്റെ പശ്ചാത്തലത്തില്‍ ഡല്‍ഹിയില്‍ വ്യോമയാന മന്ത്രാലയത്തില്‍ അടിയന്തരയോഗം ചേർന്നിരുന്നു, അതിനുശേഷമാണ് വിമാനത്താവളം അടയ്ക്കാൻ തീരുമാനിച്ചത്. തിരിച്ചുവിടുന്ന വിമാനങ്ങളെ ഇറക്കുന്നതിനുള്ള സംവിധാനങ്ങള്‍ ഒരുക്കിയതായി കണ്ണൂര്‍ എയര്‍പോര്‍ട്ട് അധികൃതര്‍ അറിയിച്ചു.