Kerala

ക്ഷേമവും വികസനവും മുൻനിർത്തി തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള ബഡ്‌ജറ്റ്‌ | Kerala Budget 2021

kerala-budget-2021-latest-updates-news

നിയമസഭാ തിരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് ജനക്ഷേമ പ്രഖ്യാപനങ്ങളുമായി ധനമന്ത്രി ഡോ. ടി.എം.തോമസ് ഐസക്കിന്റെ ബജറ്റ്. സർക്കാർ ജീവനക്കാരുടെ ശമ്പളവും പെൻഷനും ഏപ്രിലിൽ പരിഷ്കരിക്കും. എല്ലാ തദ്ദേശ ജനപ്രതിനിധികളുടെയും ഓണറേറിയം 1000 രൂപ വീതം വർധിപ്പിച്ചു. ലൈഫ് മിഷനിൽ 40,000 പട്ടികജാതി കുടുംബങ്ങൾക്കും 12000 പട്ടികവർഗ കുടുംബങ്ങൾക്കും വീട് നൽകുമെന്നും ഐസക് പറഞ്ഞു. ലൈഫ് മിഷനില്‍ 1.5 ലക്ഷം വീടുകള്‍ കൂടി. 20000 പേര്‍ക്ക് ഭൂമി ലഭ്യമായി. 6000 കോടി രൂപ ഇതിനായി വകയിരുത്തും.50,000 കോടി മുതൽ മുടക്കുള്ള വ്യവസായ ഇടനാഴി പദ്ധതിക്ക് ഈ വർഷം ആരംഭമാകും. കിഫ്ബി ഉത്തേജന പാക്കേജിന് 60,000 കോടി. 15,000 കോടിയുടെ കിഫ്ബി പദ്ധതികള്‍ ഈ വർഷം പൂര്‍ത്തീകരിക്കും. വയനാടിന് കോഫി പാര്‍ക്ക്‌. കേരള വിനോദ സഞ്ചാര തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ആരംഭിക്കും. ടൂറിസം നിക്ഷേപകര്‍ക്ക് പലിശ ഇളവോടെ വായ്പ.

Also Read | ജനകീയ പ്രഖ്യാപനങ്ങളുമായി ഇടക്കാല ബഡ്‌ജറ്റ്‌ | Kerala Budget 2021

20 ലക്ഷംപേർക്ക് ഡിജിറ്റൽ പ്ലാറ്റ്ഫോമിലൂടെ ജോലി. കംപ്യൂട്ടർ അടക്കം വാങ്ങുന്നതിന് വായ്പ. അതിവേഗ ട്രെയിൻ പദ്ധതിയായ സിൽവർലൈനിനായി ഭൂമിയേറ്റെടുക്കൽ നടപടികൾ ഈ വർഷം ആരംഭിക്കും. 8 ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും. എല്ലാ വീട്ടിലും ലാപ്‌ടോപ് ഉറപ്പാക്കും. കെ ഫോണ്‍ പദ്ധതി ഒന്നാം ഘട്ടം ഫെബ്രുവരിയില്‍ പൂര്‍ത്തിയാക്കും. സ്ത്രീ പ്രഫഷണലുകള്‍ക്ക് ഹ്രസ്വപരിശീലനം നല്‍കി അവരെ ജോലിക്ക് പ്രാപ്തരാക്കും. വര്‍ക്ക് ഫ്രം ഹോം പദ്ധതിക്കു വായ്പകള്‍ ലഭ്യമാക്കും.സര്‍ക്കാര്‍ കോളജുകളുടെ പശ്ചാത്തല സൗകര്യ വികസനത്തിന് 56 കോടി. 30 ഓട്ടോണമസ് കേന്ദ്രങ്ങള്‍ സര്‍വകലാശാലകളില്‍ തുടങ്ങും, ഇതിനായി കിഫ്ബി വഴി 500 കോടി നല്‍കും. ആരോഗ്യ സർവകലാശാല ഗവേഷണ കേന്ദ്രത്തിന്‌ ഡോ. പൽപ്പുവിന്റെ പേര്‌ നൽകും. ആരോഗ്യവകുപ്പില്‍ 4,000 പുതിയ തസ്തികകള്‍. കൊച്ചി കാന്‍സര്‍ സെന്റര്‍ ഈ വര്‍ഷം പൂര്‍ത്തിയാക്കും. റീജിയണല്‍ കാന്‍സര്‍ സെന്ററിന് 71 കോടി, മലബാര്‍ കാന്‍സര്‍ സെന്ററിന് 25 കോടി.

കാര്‍ഷിക വികസനത്തിന് മൂന്നിന കര്‍മപദ്ധതി. കൈത്തറി മേഖലയ്ക്ക് 52 കോടി. നെല്ല്, നാളികേരം എന്നിവയുടെ സംഭരണ വിലയും റബറിന്റെ തറവിലയും കൂട്ടി. തൊഴിലുറപ്പ് പദ്ധതിയില്‍ മൂന്ന് ലക്ഷം പേര്‍ക്ക് കൂടി തൊഴില്‍. ഭിന്നശേഷിക്കാരുടെ ക്ഷേമത്തിന് 320 കോടി. ന്യൂനപക്ഷ ക്ഷേമത്തിന് 42 കോടി. റോഡ് അപകടങ്ങളില്‍ പരിക്കേറ്റവര്‍ക്ക് ആദ്യ 48 മണിക്കൂര്‍ സൗജന്യ ചികിത്സ. ആരോഗ്യ കേന്ദ്രങ്ങളില്‍ ഒപി ഇനി ഉച്ചയ്ക്ക് ശേഷവും പ്രവർത്തിക്കും.

കാന്‍സര്‍ മരുന്നുകള്‍ക്കുള്ള പ്രത്യേക പാര്‍ക്ക്. ഭക്ഷ്യസുരക്ഷയ്ക്ക് 40 കോടി. ഗാര്‍ഹിക തൊഴിലാളികള്‍ക്ക് 5 കോടി. മൂന്നാറിലേക്ക് പൈതൃക തീവണ്ടി. തിരുവനന്തപുരത്തും കോഴിക്കോടും പൈതൃക പദ്ധതി. കേരള ഇന്നവേഷന്‍ ചലഞ്ച് പദ്ധതിക്കായി 40 കോടി.

News Summary: Kerala Budget 2021 Thomas Isaac. Kerala Budget ahead of elections for welfare and development. Read more News  Malayalam News from Hourly Malayalam | Kerala News In Malayalam | India News In Malayalam  | Sports News Malayalam.

You may also like

foodpoison kozhikodu 1
Kerala

കോഴിക്കോട് ഭക്ഷ്യ വിഷബാധ; നിരവധി വിദ്യാർഥികൾ ആശുപത്രിയിൽ

കോഴിക്കോട് ഗുരുവായൂരപ്പൻ കോളജിലെ വനിതാ ഹോസ്റ്റലിൽ ഭക്ഷ്യ വിഷബാധ. രാത്രിയിൽ കഴിച്ച ഭക്ഷണമാണ് ഭക്ഷ്യവിഷബാധയ്ക്ക് കാരണമെന്ന് ...
Sister Abhaya Case Petition filled in High Court by Adv. B. Raman Pillai
Kerala

അടയ്ക്കാ രാജുവിന്റെ മൊഴി വിശ്വസനീയമല്ല; ഹൈക്കോടതിയിൽ ഹർജിയുമായി അഡ്വ. ബി. രാമൻപിള്ള

അഭയക്കേസിലെ വിധിക്കെതിരെ ഹൈക്കോടതിയിൽ മുതിർന്ന അഭിഭാഷകൻ അഡ്വ. ബി. രാമൻപിള്ള മുഖേന അപ്പീൽ നൽകി പ്രതിയായ ...
Janani Suraksha Yojana to reduce maternal and infant mortality
Kerala

മാതൃമരണവും ശിശുമരണവും കുറയ്ക്കാന്‍ ജനനി സുരക്ഷ യോജന

പ്രസവത്തെ തുടര്‍ന്നുള്ള മാതൃമരണവും ശിശുമരണവും കുറയ്ക്കാന്‍ പ്രസവം ആശുപത്രിയിലാക്കുന്നത് പ്രോത്സാഹിപ്പിക്കുന്ന പ്രത്യേക സഹായ പദ്ധതിയാണ് ജനനി ...
operation screen kerala motor vehicle
Kerala

ഓപ്പറേഷൻ സ്‌ക്രീൻ; മുന്നൂറോളം വാഹനങ്ങൾക്ക് പിഴ ചുമത്തി

കോടതി ഉത്തരവുണ്ടായിട്ടും കൂളിംഗ് പേപ്പറും കർട്ടനുമിട്ട് ചീറിപ്പായുന്ന വാഹനങ്ങൾക്കെതിരെ വ്യാപക നടപടി. കാഴ്ച മറയ്ക്കുന്ന കൂളിംഗ് ...

More in:Kerala

v muraleedharan talked about kerala budget
Kerala

ജനാധിപത്യ പ്രക്രിയയയെ വെല്ലുവിളിക്കുന്ന ബഡ്‌ജറ്റ്‌ | V Muraleedharan over Kerala Budget

കാലാവധിയില്ലാത്ത സര്‍ക്കാര്‍ പ്രഖ്യാപനങ്ങള്‍ നടത്തി ജനങ്ങളെ കബളിപ്പിക്കുന്ന ഒരു സമീപനമാണ് ബഡ്ജറ്റിന്റെ  കാര്യത്തില്‍ സ്വീകരിച്ചിട്ടുള്ളതെന്ന് കേന്ദ്ര ...
covid vaccination kerala news
Kerala

കോവിഡ് വാക്‌സിനേഷന് വിപുലമായ സജ്ജീകരണങ്ങള്‍ എന്ന് മന്ത്രി

കോവിഡ് വാക്‌സിനേഷന്‍ വിജയകരമായി നടപ്പിലാക്കുന്നതിനായി ആക്ഷന്‍ പ്ലാന്‍ തയ്യാറാക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ...
kamal director chalachithra academy
Kerala

ഇടതുപക്ഷക്കാരെ സ്ഥിരപ്പെടുത്തണം; സർക്കാരിന് കത്തയച്ച് കമൽ

ച​ല​ച്ചി​ത്ര അ​ക്കാ​ദ​മി​യി​ൽ ഇ​ട​തു​പ​ക്ഷ അ​നു​ഭാ​വ​മു​ള്ള​വ​രെ സ്ഥി​ര​പ്പെ​ടു​ത്ത​ണ​മെ​ന്നാ​വശ്യ​പ്പെ​ട്ടു മ​ന്ത്രി എ.​കെ. ബാ​ല​ന് അ​ക്കാ​ദ​മി ചെ​യ​ർ​മാ​നും സം​വി​ധാ​യ​ക​നു​മാ​യ ക​മ​ലി​ന്‍റെ ...

Comments are closed.