Kerala

ജനങ്ങളെ വേർതിരിച്ചുകാണുന്ന കേരള സർക്കാർ; കേരളത്തിൽ 2 നിയമം ?

karipur rajamala disaster compensation pinarayi vijayan

കരിപ്പൂര്‍, രാജമല ദുരന്തത്തില്‍പെട്ടവര്‍ക്ക് ധനസഹായം നല്‍കാന്‍ സര്‍ക്കാര്‍ ഉത്തരവ് പുറത്തിറങ്ങി. കരിപ്പൂര്‍ വിമാനാപകടത്തില്‍ മരിച്ചവരുടെ കുടുംബത്തിന് 10 ലക്ഷം രൂപയും രാജമലയിൽ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 1 ലക്ഷം രൂപ വീതവുമാണ് നല്‍കുക. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നാണ് തുക നല്‍കുക.

റവന്യൂ വകുപ്പാണ് ഇതു സംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയിരിക്കുന്നത്. പരുക്കേറ്റവര്‍ക്കും ധനസഹായം നല്‍കുന്ന കാര്യം ഉത്തരവില്‍ പറയുന്നുണ്ട്. എന്നാല്‍, തുകയുടെ കാര്യം വ്യക്തമാക്കിയിട്ടില്ല.

Also Read | ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം വരും ദിവസങ്ങളിൽ കേരളത്തിൽ ശക്തമായ മഴ

അതേസമയം, ധന സഹായം നല്‍കുന്നതില്‍ വിവേചനമുണ്ടെന്ന് പ്രതിപക്ഷം മുന്‍പ് പറഞ്ഞിരുന്നു. രക്ഷാപ്രവര്‍ത്തനം പൂര്‍ത്തിയാക്കിയ ശേഷം അതിനനുസരിച്ചുള്ള ധനസഹായം നല്‍കുമെന്നാണ് ഇതിന് മറുപടിയായി മുഖ്യമന്ത്രി അന്ന് പറഞ്ഞത്. എന്നാല്‍, നിലവില്‍ പ്രഖ്യാപിച്ചിരിക്കുന്ന തുകയില്‍ 1 ലക്ഷം രൂപ മാത്രമാണ് ഇപ്പോള്‍ രാജമല ഇരകളുടെ ആശ്രിതര്‍ക്ക് സര്‍ക്കാര്‍ നല്‍കിയിരിക്കുന്നത്.

എല്ലാം നഷ്ടപെട്ട പാവപ്പെട്ട കുടുംബങ്ങൾക്ക് വെറും 1 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചതിലൂടെ സർക്കാർ ആരോടൊപ്പമാണെന്നതും, വോട്ട് ബാങ്ക് മാത്രമാണ് ഈ സർക്കാരിന്റെ ലക്ഷ്യമെന്നും ഇതിലൂടെ മനസിലാക്കാം. സാധാരണക്കാരുടെ ജീവന് വെറും 1 ലക്ഷം രൂപ വിലയിട്ടപ്പോൾ വിമാനാപകടത്തിൽ മരിച്ചവർക്ക് 10 ലക്ഷം രൂപയും.

സർക്കാരിന്റെ അനാസ്ഥകൂടിയാണ് പെട്ടിമുടിയിലെ വൻ ദുരന്തത്തിന് കാരണം, എന്നാൽ ഇത്രയും വലിയ ദുരന്തം നേരിട്ടവരെ അപമാനിക്കുന്ന നിലപാടാണ് കേരള സർക്കാരിന്റേത്. ഒരുപക്ഷെ ഇന്ത്യയിൽ മറ്റൊരിടത്തും ദുരന്തന്തിൽ പെടുന്ന സാധാരണക്കാർക്ക് ഇങ്ങനെ ഒരു അവസ്ഥ ഉണ്ടാകില്ല. ഓഖി ദുരന്ത സമയത്തും ഇതേ വിവേചനമാണ് സാധാരണക്കാരായ മത്സ്യ തൊഴിലാളികളോടും കാണിച്ചത്.

Kerala CM discrimination in providing compensation in karipur and rajamala

English Summary: Kerala CM discrimination in providing compensation in karipur and rajamala. The government has issued an order to provide financial assistance to the victims of the Karipur and Rajamala tragedies.

ഇവിടെ ക്ലിക്ക് ചെയ്ത് ടെലിഗ്രാം ഗ്രൂപ്പിൽ ജോയിൻ ചെയ്യാം.

Promoted: You may also like

Comments are closed.

You may also like

Sister Abhaya Case Petition filled in High Court by Adv. B. Raman Pillai
Kerala

അടയ്ക്കാ രാജുവിന്റെ മൊഴി വിശ്വസനീയമല്ല; ഹൈക്കോടതിയിൽ ഹർജിയുമായി അഡ്വ. ബി. രാമൻപിള്ള

അഭയക്കേസിലെ വിധിക്കെതിരെ ഹൈക്കോടതിയിൽ മുതിർന്ന അഭിഭാഷകൻ അഡ്വ. ബി. രാമൻപിള്ള മുഖേന അപ്പീൽ നൽകി പ്രതിയായ തോമസ് എം. കോട്ടൂർ. ...
Janani Suraksha Yojana to reduce maternal and infant mortality
Kerala

മാതൃമരണവും ശിശുമരണവും കുറയ്ക്കാന്‍ ജനനി സുരക്ഷ യോജന

പ്രസവത്തെ തുടര്‍ന്നുള്ള മാതൃമരണവും ശിശുമരണവും കുറയ്ക്കാന്‍ പ്രസവം ആശുപത്രിയിലാക്കുന്നത് പ്രോത്സാഹിപ്പിക്കുന്ന പ്രത്യേക സഹായ പദ്ധതിയാണ് ജനനി സുരക്ഷ യോജന (ജെ.എസ്.വൈ). ...