

കേരളത്തിൽ ഇന്ന് 24 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ഇപ്പോൾ ചികിത്സയിൽ കഴിയുന്ന കൊറോണ രോഗികളുടെ എണ്ണം 161 ആയി. ഇന്ന് 5 പേർക്ക് രോഗം ഭേദമായി. മുഖ്യമന്ത്രി പിണറായി വിജയൻ വാർത്ത സമ്മേളനത്തിൽ അറിയിച്ചു.
രോഗ സ്ഥിരീകരിച്ച 24 പേരിൽ 12 പേർ വിദേശത്ത് നിന്ന് വന്നവരും 11 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വന്നവരുമാണ്. കണ്ണൂർ സ്വദേശിയായ ഒരാൾക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.
പാലക്കാട് 7, മലപ്പുറം 4, കണ്ണൂർ 3, തൃശൂർ, പത്തനംതിട്ട, തിരുവനന്തപുരം 2 പേർ വീതം, കാസർഗോഡ്, എറണാകുളം, കോഴിക്കോട്, ആലപ്പുഴ ജില്ലകളിൽ ഓരോരുത്തർക്കുമാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്.
ഇതുവരെ 666 പേർക്ക് രോഗം ബാധിച്ചു, 505 പേർക്ക് ഇതുവരെ രോഗം ഭേദമായി. തൃശൂർ 2, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലെ ഓരോരുത്തർക്കുമാണ് രോഗം ഭേദമായത്.