

കേരളത്തിൽ ചൊവ്വാഴ്ച 12 പേർക്ക് കൂടി കൊറോണ വൈറസ് സ്ഥിരീകരിച്ചു. 4 പേർ വിദേശത്ത് നിന്ന് വന്നവരും 8 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വന്നവരുമാണ്. 6 പേര് മഹാരാഷ്ട്രയില്‍ നിന്ന് വന്നവരും, ഗുജറാത്തില്‍ നിന്നും തമിഴ്നാട്ടില്‍ നിന്നും വന്ന ഓരോ ആൾക്കും രോഗം സ്ഥിരീകരിച്ചു.
കണ്ണൂര്‍ സ്വദേശികളായ അഞ്ചുപേരും, മലപ്പുറം സ്വദേശികളായ മൂന്നുപേരും, പത്തനംതിട്ട, ആലപ്പുഴ, തൃശൂര്‍, പാലക്കാട് എന്നിങ്ങനെയാണ് ജില്ലാ തിരിച്ചുള്ള കണക്കുകൾ.
642 പേര്‍ക്ക് ഇതുവരെ രോഗം സ്ഥിരീകരിച്ചു, 142 പേര് ഇപ്പോള്‍ ചികിത്സയിലുണ്ട്. 72,000 പേർ ഇപ്പോൾ സംസ്ഥാനത്ത് നിരീക്ഷണത്തിൽ ഉണ്ട്. 71545 പേര് വീടുകളിലും 455 പേര് ആശുപത്രികളിലും ആണ്.