

കേരളത്തിൽ തിങ്കളാഴ്ച 29 പേർക്ക് കൂടി കൊറോണ വൈറസ് സ്ഥിരീകരിച്ചു. 21 പേർ വിദേശത്ത് നിന്ന് വന്നവരും 7 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വന്നവരുമാണ്. ഒരാൾക്ക് സമ്പർക്കത്തിലൂടെയും.
കൊല്ലം 6, തൃശൂർ 4, തിരുവനന്തപുരം,കണ്ണൂർ ജില്ലകളിൽ 3 വീതം, പത്തനംതിട്ട, കോഴിക്കോട്, കണ്ണൂർ കാസർഗോഡ് ജില്ലകളിൽ 2, എറണാകുളം പാലക്കാട് മലപ്പുറം ജില്ലകളിൽ ഓരോ ആൾക്ക് വീതവുമാണ് കൊറോണ പോസിറ്റീവ് സ്ഥിരീകരിച്ചിരിക്കുന്നത്. കണ്ണൂരിൽ ആണ് സമ്പർക്കത്തിലോടെയാണ് ഒരാൾക്ക് കോവിഡ് ബാധിച്ചത്. ആരോഗ്യ പ്രവർത്തകനാണ് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്.
Also Read | ഉംപുന്‍ ചുഴലിക്കാറ്റ് കേരളത്തിൽ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത
ഇന്ന് ആറ് ഹോട്ട്സ്പോട്ടുകൾ കൂടി ഉൾപ്പെടുത്തി, ഇപ്പോൾ മൊത്തം ഹോട്ട്സ്പോട്ടുകളുടെ എണ്ണം 29 ആയി.