
Thiruvananthapuram: Kerala Covid 19 Cases / കേരളത്തില്‍ ഇന്ന് 151 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന് അറിയിച്ചു. രോഗം സ്ഥിരീകരിച്ചവരില്‍ 86 പേര് വിദേശത്ത് നിന്ന് വന്നവരാണ്.
മറ്റ് സംസ്ഥാനത്ത് നിന്ന് വന്ന 81 പേര്‍ക്കും രോഗം സ്ഥിരീകരിച്ചു. 131 പേര് രോഗമുക്തി നേടി. 13 പേര്‍ക്ക് സമ്പര്‍ക്കം വഴി രോഗം ബാധിച്ചു.
“വിവിധ രാജ്യങ്ങളില്‍ ലോക്ക്ഡൗൺ ഇളവിനെ തുടർന്ന് പ്രവാസികൾ തിരിച്ച് വന്നതോടെ സംസ്ഥാനത്ത് രോഗികളുടെ എണ്ണം വർദ്ധിച്ചു. പക്ഷെ സംസ്ഥാനത്തില്‍ സമ്പർക്കവും മരണവും വലുതായി വർദ്ധിച്ചിട്ടില്ല. വരും ദിവസങ്ങളിൽ കൂടുതൽ വെല്ലുവിളി നേരിടേണ്ടി വന്നേക്കാം. ഡോക്ടർമാരും മറ്റ് ആരോഗ്യപ്രവർത്തകരും രോഗവ്യാപനം ചെറുക്കാൻ മുന്നിൽ നിൽക്കും” – മുഖ്യമന്ത്രി പറഞ്ഞു.
സംസ്ഥാനത്തെ കോവിഡ് പ്രോട്ടോക്കോളിൽ മാറ്റം വരുത്താൻ ആരോഗ്യവകുപ്പ് തീരുമാനിച്ചിരുന്നു. മുന്‍പ് തുടർച്ചയായി രണ്ട് തവണ കോവിഡ് നെഗറ്റീവ് ആയാൽ മാത്രമേ രോഗമുക്തരായി കണക്കാക്കി ആശുപത്രിയിൽ നിന്ന് മാറ്റാറുണ്ടായിരുന്നുള്ളൂ. എന്നാൽ ഒരു തവണ കോവിഡ് നെഗറ്റീവായാൽത്തന്നെ രോഗമുക്തരായതായി കണക്കാക്കി വീട്ടിലേക്ക് മാറ്റാനാണ് ആരോഗ്യവകുപ്പിന്റെ തീരുമാനം.
ഞങ്ങളുടെ ടെലിഗ്രാം ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക. > JOIN TELEGRAM CHANNEL <