
തിരുവനതപുരം: കേരളത്തിൽ ഞായറാഴ്ചകളിലേര്പ്പെടുത്തിയിരുന്ന സമ്പൂര്‍ണ്ണ ലോക്ക്ഡൗണില്‍ സര്‍ക്കാര്‍ ഇളവുകൾ വരുത്തി. ആരാധനാലയങ്ങള്‍ തുറക്കുകയും എന്‍ട്രന്‍സ് പരീക്ഷകള്‍ നടക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ വിദ്യാര്‍ത്ഥികള്‍ക്കും വിശ്വാസികള്‍ക്കുമാണ് ഇളവുകൾ ബാധകം.
എട്ടാം തിയ്യതി മുതല്‍ ആരാധനാലയങ്ങള്‍ തുറക്കാന്‍ കേന്ദ്ര സർക്കാർ അനുമതി നല്‍കിയിരുന്നു. കേരളത്തിലെ പല ആരാധാലയങ്ങളും എട്ടാം തീയതിൽ മുതൽ തുറക്കാൻ തുടങ്ങി.
സാമൂഹിക അകലം പാലിച്ചും മാസ്ക് ധരിച്ചും വിശ്വാസികള്‍ക്ക് ആരാധാനാലയങ്ങളിൽ പോകാം. സർക്കാർ അനുമതി നൽകിയെങ്കിലും നിലവിലെ സാഹചര്യം കണക്കിലെടുത്ത് പല ആരാധാനാലയങ്ങളും തുറക്കേണ്ട എന്നാണ് പള്ളികമ്മിറ്റികൾ എടുത്തിട്ടുള്ള തീരുമാനം.
Also Read > 10 ദിവസങ്ങൾ കൊണ്ട് ഒരു ലക്ഷം കോവിഡ് 19 കേസുകൾ: ഇന്ത്യയിൽ സമൂഹ വ്യാപനം ?
വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷ എഴുതുന്നതിനായും നാളെ പോകാം. മെഡിക്കല്‍ പ്രവേശനത്തിനുള്ള നടപടികള്‍ക്കും യാത്ര ചെയ്യാം. ഇതിനുള്ള രേഖകള്‍ കൈവശമുണ്ടായിരിക്കണം. ഉത്തരവ് നടപ്പാക്കാനുള്ള ചുമതല ജില്ലാ കളക്ടര്‍മാര്‍ക്കും ജില്ലാ പൊലീസ് മേധാവികള്‍ക്കുമാണ്.