
Kerala Flood 2020 Car washed away in flood water kottayam / കോട്ടയത്ത് മണർകാട് കാർ ഒഴുക്കിൽപ്പെട്ട് യുവാവിനെ കാണാതായി. മണർകാട് നാലു മണിക്കാറ്റിന് സമീപം പാലമുറിയിലാണ് അപകടം. അങ്കമാലി സ്വദേശിയെയാണ് കാണാതായത്.
എയർപോർട്ട് ടാക്സി ഡ്രൈവറായ ജസ്റ്റിനാണ് അപകടത്തിൽ പെട്ടത്. ദേശീയ ദുരന്തനിവാരണ സേന മണർകാട് അപകടസ്ഥലത്തെത്തി. അപകടത്തിൽ പെട്ട ജസ്റ്റിനായി തെരച്ചിൽ ആരംഭിച്ചു. രാത്രി ഒരു മണിയോടെ അപകടം ഉണ്ടായത്. ഒഴുക്കിൽപ്പെട്ട കാർ തള്ളി മാറ്റുന്നതിനിടെയാണ് യുവാവ് ഒഴുക്കിൽ പെട്ടത്.
Also Read | പമ്പ ഡാം തുറക്കും; റാന്നിയിൽ വെള്ളം കയറും, നിർദ്ദേശം
ശക്തമായ മഴയെ തുടർന്ന് കല്ലറ 110 പാടശേഖരത്തില്‍ മടവീഴ്ചയുണ്ടായി. ജില്ലയിലെ വിവിധ ഭാഗങ്ങളിൽ ദുരിതാശ്വാസ ക്യാംപുകളും തുറന്നു. മീനച്ചിലാറ്റിൽ ജലനിരപ്പുയർന്നതിനെ തുടര്‍ന്ന് കോട്ടയം നഗരത്തിൽ വെള്ളം കയറിയിരിക്കുകയാണ്. വൈക്കം, ചങ്ങനാശേരി, കോട്ടയം താലൂക്കുകളിൽ സ്ഥിതി രൂക്ഷമാണ്. ജില്ലയിലെ ഏഴു പ്രധാന റോഡുകൾ വെള്ളത്തിനടിയിലാണ്.