Kerala

തിരുവനന്തപുരത്ത് കനത്ത മഴ; വ്യാപക വെള്ളപ്പൊക്കം. കരമനയാർ കരകവിഞ്ഞൊഴുകുന്നു.

heavy rains thiruvananthapuram images latest
thiruvananthapuram-kerala-heavy-rain-flood-images2

തിരുവനന്തപുരം : കേരളത്തിൽ കനത്ത മഴ തുടരുന്നു. തിരുവനന്തപുരത്തിൻറെ പലപ്രദേശങ്ങളിലും വ്യാപക വ്യാപക വെള്ളപ്പൊക്കവും, മണ്ണിടിച്ചിലും, കൃഷിനാശം സംഭവിച്ചിട്ടുണ്ട്. താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലായി.

തിരുവന്തപുരത്ത് നെടുമങ്ങാടും സമീപ പ്രദേശങ്ങളിലും വെള്ളത്തിനടിയിൽ ആയി. കരമനയാറും, കിള്ളിയാറും കരകവിഞ് ഒഴുകുന്നു. അരുവിക്കരയിൽ 4 ഷട്ടറുകൾ പൂർണ്ണമായും തുറന്ന് വെച്ചിരിക്കുന്നു. കരമായറിന്റേയും കിള്ളിയാറിന്റേയും സമീപത്ത് താമസിക്കുന്നവർക്ക് ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.
നെടുമങ്ങാട് ചെറിയ തോതിൽ ഉള്ള ഉരുൾ പൊട്ടൽ ഉണ്ടായതായി റിപ്പോർട്ടുകൾ വരുന്നു.

തിരുവനന്തപുരം നഗരത്തിൽ പലഭാഗത്തും വെള്ളക്കെട്ട് രൂപപ്പെട്ടത് യാത്രക്കാരെ ദുരിതത്തിലാക്കി . കനത്ത മഴക്ക് സാധ്യതയുള്ളതിനാൽ സംസ്ഥാനത്തെ ആറ് ജില്ലകളിൽ ജാഗ്രതാ നിർദ്ദേശങ്ങൾ പുറപ്പെടുവിപ്പിച്ചു . തിരുവനന്തപുരം, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, എറണാകുളം, കൊല്ലം, തൃശൂർ എന്നീ ജില്ലകളിലാണ് ജാഗ്രതാ നിർദ്ദേശം .

സംസ്ഥാനത്ത് ഇന്നും മഴ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം. കേരള ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനം നടത്തുന്നവർ ജാഗ്രത പാലിക്കണം.ഏഴ് ജില്ലകളിൽ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യത ഉണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ് .

ചിലയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വേഗതയിൽ വരെ വീശിയടിക്കാവുന്ന കാറ്റിനും സാധ്യതയുണ്ടെന്ന് അധികൃതർ അറിയിച്ചു. മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന് മുന്നറിയിപ്പുണ്ട്.

thiruvananthapuram kerala heavy rain flood images
thiruvananthapuram kerala heavy rain flood images3
thiruvananthapuram kerala heavy rain flood images4
heavy rains thiruvananthapuram images latest

You may also like

sona-malayalam-actress-new-video talks
Kerala

ആ സിനിമയ്ക്കു ശേഷം സ്കൂളിൽ പോയിട്ടില്ല, വിഡിയോ ചെയ്തത് സമ്മർദം താങ്ങാതെ…

14-ാം വയസില്‍ ഒരു സിനിമയ്ക്ക് വേണ്ടി ചിത്രീകരിച്ച ദൃശ്യങ്ങള്‍ പോണ്‍ സൈറ്റില്‍ നിറഞ്ഞുവെന്ന വെളിപ്പെടുത്തലുമായി നിയമ വിദ്യാര്‍ത്ഥിനിയായ സോന എം ...
heavy rains kerala today
Kerala

ബം​ഗാ​ൾ ഉ​ൾ​ക്ക​ട​ലി​ൽ പു​തി​യ ന്യൂ​ന​മ​ർ​ദം; കേ​ര​ള​ത്തി​ൽ ക​ന​ത്ത മ​ഴ​യ്ക്ക് സാ​ധ്യ​ത

Heavy Rains in Kerala in Next 48 Hours | ബം​ഗാ​ൾ ഉ​ൾ​ക്ക​ട​ലി​ൽ ന്യൂ​ന​മ​ർ​ദ മേ​ഖ​ല രൂ​പ​പ്പെ​ട്ട​താ​യി കാ​ലാ​വ​സ്ഥാ ...

More in:Kerala

Comments are closed.