
തിരുവനന്തപുരം: കുടുംബശ്രീയും കെഎസ്എഫ്ഇയും തമ്മിൽ ബന്ധിപ്പിച്ച് ചിട്ടിയിലൂടെ കുട്ടികൾകളുടെ പഠനാവശ്യത്തിന് ലാപ്ടോപ്പ് നൽകാൻ സർക്കാർ.
കുടുംബശ്രീയും കെഎസ്എഫ്ഇയും ചേർന്നുള്ള ലാപ്ടോപ്പ് മൈക്രോ ചിട്ടി വഴിയാണ് ഇത് നൽകുന്നത്. ലാപ്ടോപ്പ് വാങ്ങാൻ ആഗ്രഹിക്കുന്ന കുട്ടികളുടെ രക്ഷിതാക്കൾക്ക് ചിട്ടിയിൽ ചേരാം.
പഠനാവശ്യത്തിന് വേണ്ടി മാത്രമുള്ള 15,000 രൂപയിൽത്താഴെ വിലയുള്ള ലാപ്ടോപ്പാണ് നൽകാൻ ഉദ്ദേശിക്കുന്നത്. മൂന്നുമാസം കൊണ്ട് രണ്ടുലക്ഷം ലാപ്ടോപ്പുകൾ വിതരണം ചെയ്യുകയാണ് ലക്ഷ്യമെന്ന് ധനമന്ത്രി ഡോ. തോമസ് ഐസക് പറഞ്ഞു.
ഇതും വായിക്കാം > ദരിദ്രർക്കായി ചെലവഴിച്ചത് ലക്ഷങ്ങൾ; സലൂൺ ഉടമയുടെ മകൾക്ക് യു.എൻ. കൊടുത്ത പദവി അറിഞ്ഞാൽ ഞെട്ടും.
ലാപ്ടോപ്പ് ചിട്ടി തുടങ്ങുന്നതിനോടൊപ്പം, എല്ലാകുട്ടികൾക്കും ഓൺലൈൻ പഠനസൗകര്യം ലഭ്യമാക്കാൻ അയൽക്കൂട്ട പഠനകേന്ദ്രങ്ങൾ ഉടനെ ആരംഭിക്കും. കുടുംബശ്രീക്കുവേണ്ടി കെഎസ്എഫ്ഇ നടത്തുന്ന ചിട്ടിയുടെ സല 15,000 രൂപയാണ്. 500 രൂപവീതം 30 മാസം അടയ്ക്കണം.
മുടങ്ങാതെ അടയ്ക്കുന്നവർക്ക് ഓരോ പത്തുതവണ കഴിയുമ്പോൾ ഒരുമാസത്തെ അടവ് കെഎസ്എഫ്ഇ നൽകും. ഈ രീതിയിൽ 1500 രൂപ കെഎസ്എഫ്ഇ അടയ്ക്കും. മൂന്ന് മാസത്തിനുള്ളിൽ ലാപ്ടോപ്പിനുള്ള പണം കെ.എസ്.എഫ്.ഇ. നൽകും. ലാപ്ടോപ്പ് വാങ്ങി മിച്ചം വരുന്ന തുക കെ.എസ്.എഫ്.ഇ. തിരികെ നൽകും.