
തിരുവനന്തപുരം: അധികനിരക്ക് പിൻവലിച്ച സർക്കാർ നടപടി ഹൈക്കോടതി റദ്ദാക്കി. സ്വകാര്യ ബസുടമകളുടെ ഹർജിയിലാണ് നടപടി.
ലോക്ക് ഡൗൺ സമയത്തുണ്ടായ കനത്ത സാമ്പത്തിക നഷ്ടം മറികടക്കാൻ സ്വകാര്യ ബസുകളുടെ ചാർജ് വധിപ്പിക്കൽ നടപടി സർക്കാർ റദ്ദാക്കിയിരുന്നു. ജൂൺ മാസം ആരംഭത്തിലാണ് സംസ്ഥാനത്ത് ബസ് ചാര്‍ജ് വര്‍ധിപ്പിച്ച നടപടി പിന്‍വലിച്ചത്.
എന്നാൽ ബസുടമകൾ ഹൈക്കോടതിയെ സമീപിച്ചു. സർക്കാർ നിശ്ചയിച്ച നിരക്കിൽ ഇപ്പോൾ സർവീസ് നടത്തുന്ന സാഹചര്യം ഉണ്ടായാൽ അത് തങ്ങൾക്ക് വലിയ ബാധ്യതയാകുമെന്നായിരുന്നു ബസുടമകളുടെ പരാതി. ഇതിൻ്റെ അടിസ്ഥാനത്തിലാണ് ഹൈക്കോടതി ചാർജ് വർദ്ധിപ്പിക്കാൻ ബസുടമകൾക്ക് അനുമതി നൽകിയത്.
Also Read | നിങ്ങളുടെ പാൻ കാർഡ് ആധാറുമായി ബന്ധിപ്പിച്ചിട്ടുണ്ടോ ? ഇല്ലെങ്കിൽ തീർച്ചയായും ഇത് അറിഞ്ഞിരിക്കണം
സ്വകാര്യ ബസുകൾക്ക് അധികനിരക്ക് ഈടാക്കാമെന്ന് കോടതി അറിയിച്ചു. നിരക്ക് സംബന്ധിച്ച സമിതി റിപ്പോർട്ടിൽ രണ്ടാഴ്ചക്കകം സർക്കാർ തീരുമാനം എടുക്കണം. അധിക ചാർജ് ഈടാക്കി സർവീസ് നടത്തുമ്പോൾ ബസുകൾ കൊവിഡ് മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കണമെന്നും കോടതി നിർദ്ദേശം നൽകി.