
Heavy Rains Kochi City Flooded with Water / കഴിഞ്ഞ രാത്രിയിലെ മഴയിൽ കൊച്ചി നഗരം വെള്ളത്തിൽ മുങ്ങി. നഗരത്തിലെ വീടുകളിലും കടകളിലും വെള്ളം കയറി. പ്രധാന റോഡുകളെല്ലാം വെള്ളത്തില്‍ മുങ്ങി. എറണാകുളം ജില്ലയുടെ മലയോര മേഖലയിലും തീരപ്രദേശത്തും കനത്ത മഴ ഇപ്പോഴും തുടരുകയാണ്. കഴിഞ്ഞ ദിവസം കേന്ദ്ര കാലാവസ്തു കേരളത്തിൽ വീണ്ടും പ്രളയം മുന്നറിയിപ്പ് നൽകിയിരുന്നു.
കൊച്ചി നഗരത്തില്‍ എം.ജി. റോഡ്, പനമ്പിള്ളി നഗര്‍, പാലാരിവട്ടം, തമ്മനം എന്നിവിടങ്ങളെല്ലാം വെള്ളത്തില്‍ മുങ്ങി. കുണ്ടന്നൂര്‍ മുതല്‍ പേട്ട വരെയുള്ള ഭാഗങ്ങളില്‍ വെള്ളക്കെട്ട് രൂപപെട്ടു. കെഎസ്ആർടിസി സ്റ്റാന്‍ഡിലും വെള്ളം കയറി. എല്ലാ മഴയത്തും ബസ് സ്റ്റാൻഡിൽ വെള്ളക്കെട്ട് ഉണ്ടാകുന്നത് തുടർക്കഥയാണ്. വെള്ളക്കെട്ട് ഒഴിവാക്കാന്‍ ജില്ലാ ഭരണകൂടം ഓപ്പറേഷന് ബ്രേക്ക് ത്രൂ എന്ന പേരില്‍ കൊച്ചി നഗരത്തില്‍ വന്‍തോതില്‍ മഴക്കാല പൂര്‍വ മുന്നൊരുക്കങ്ങള്‍ നടത്തിയെങ്കിലും ഒരു പ്രയോജനവും ഉണ്ടായില്ല.