Kerala

കേരളം വലിയ ദുരന്തങ്ങളെ അഭിമുഖീകരിക്കുമ്പോൾ രാഷ്ട്രീയവുമായി കോടിയേരി

kodiyeri kerala pinarayi vijayan

Kodiyeri Balakrishnan against Chennithala amidst disaster in Kerala / കേരളം വലിയ ദുരന്തങ്ങളെ നേരിട്ടുകൊണ്ടിരിക്കുകയാണ്, ഈ സമയത്ത് രാഷ്ട്രീയം മറന്ന് എല്ലാവരും ഒരുമിച്ച് നിൽക്കേണ്ട സമയമാണെന്ന് മുഖ്യമന്ത്രി കഴിഞ്ഞ വാർത്താ സമ്മേളനത്തിൽ പറയുന്നു. പക്ഷെ വ്യക്തമ രാഷ്ട്രീയം പറഞ്ഞു കോടിയേരി ബാലകൃഷ്ണൻ. കേരളം ദുഃഖത്തിൽ ആയിരിക്കുമ്പോൾ രാഷ്ട്രീയ നേതാക്കളുടെ മുഖമാണ് കോടിയേരിയുടെ പ്രസ്താവനയിലൂടെ വ്യക്തമാകുന്നത്.

“അമ്മയ്ക്ക് പ്രാണവേദന മകൾക്ക് വീണ വായന” എന്ന ചൊല്ല് പോലെയാണ് കേരളത്തിലെ രാഷ്ട്രീയ നേതാക്കളുടെ പ്രവർത്തികൾ. കഴിഞ്ഞ ദിവസം കരിപ്പൂർ വിമാനാപകടം നടന്ന സ്ഥലത്ത് ഫോട്ടോയ്ക്ക് പോസ് ചെയ്യുവാൻ തിരക്ക് കൂട്ടുന്ന രമേശ് ചെന്നിത്തല ഉൾപ്പെടെ ഉള്ള നേതാക്കളുടെ ഫോട്ടോയും അതാണ് സൂചിപ്പിക്കുന്നത്. കേരളത്തിലെ ദുരന്തങ്ങൾ രാഷ്ട്രീയ നേതാക്കൾ ആഘോഷമാക്കുന്നത് പോലെയാണ് അവരുടെ പ്രസ്താവനകളും പ്രവൃത്തികളും സൂചിപ്പിക്കുന്നത്.

മുഖ്യമന്ത്രി കഴിഞ്ഞ ദിവസം എല്ലാവരും രാഷ്ട്രീയം മറന്ന് ഒരുമിച്ച് നിൽക്കണം എന്ന് പറഞ്ഞത് വെറും പ്രസ്താവന മാത്രമാണെന്നതിന് തെളിവാണ് കോടിയേരി ബാലകൃഷ്ണന്റെ പ്രസ്താവനയിലൂടെ വ്യക്തമാകുന്നത്. രമേശിന്റെ പഴ്സണല്‍ സെക്യൂരിറ്റി ഓഫിസര്‍ മുമ്പ് ആര്‍എസ്എസില്‍ ശാരീരീക് പ്രമുഖ് ആയിരുന്നു. ആ വ്യക്തിയെ തന്നെ സെക്യൂരിറ്റി ഓഫിസറാക്കിയത് യാദൃച്ഛികമല്ല. പ്രതിപക്ഷം കേരളത്തിൻ്റെ വികസന വഴി മുടക്കികളാണെന്നും കോടിയേരി വാർത്താ സമ്മേളനത്തിൽ ആരോപിച്ചു.

രമേശ് ചെന്നിത്തല ആഭ്യന്തരമന്ത്രിയായിരുന്ന കാലത്ത് കണ്ണൂരില്‍ ആര്‍എസ്എസുകാരന്‍ കൊലചെയ്യപ്പെട്ട കേസില്‍ സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ യുഎപിഎ ചുമത്തി. സിപിഎം പ്രവര്‍ത്തകര്‍ കൊല ചെയ്യപ്പെട്ട കേസുകളില്‍ ചുമത്തിയ യുഎപിഎ ആര്‍എസ്എസ് സമ്മര്‍ദ്ദത്തിന് വിധേയനായി ഒഴിവാക്കി.

ആര്‍എസ്എസുമായി ഒത്തുകളിക്കുന്നത് രമേശിന് നേരത്തെയുള്ളനിലപാടാണ്. കോണ്‍ഗ്രസില്‍ നിന്നുകൊണ്ട് ആര്‍എസ്എസിന് അനുകൂലമായ നിലപാടെടുക്കാന്‍ പാടില്ല. – ഇതായിരുന്നു കോടിയേരിയുടെ വാർത്താസമ്മേളനം.

Kodiyeri Balakrishnan against Chennithala amidst disaster in Kerala. Kodiyeri got involved in politics when Kerala was facing big disasters.

You may also like

heavy rains kerala today
Kerala

ബം​ഗാ​ൾ ഉ​ൾ​ക്ക​ട​ലി​ൽ പു​തി​യ ന്യൂ​ന​മ​ർ​ദം; കേ​ര​ള​ത്തി​ൽ ക​ന​ത്ത മ​ഴ​യ്ക്ക് സാ​ധ്യ​ത

Heavy Rains in Kerala in Next 48 Hours | ബം​ഗാ​ൾ ഉ​ൾ​ക്ക​ട​ലി​ൽ ന്യൂ​ന​മ​ർ​ദ മേ​ഖ​ല രൂ​പ​പ്പെ​ട്ട​താ​യി കാ​ലാ​വ​സ്ഥാ ...

More in:Kerala

Comments are closed.