
തിരുവനന്തപുരം : വൈദ്യുതി ബില്‍ അടക്കുന്നതില്‍ താമസം നേരിട്ടാല്‍ ഈടാക്കിയിരുന്ന പിഴ / പലിശയും കെ എസ് ഇ ബി 31 ഡിസംബര്‍ 2020 വരെ ഒഴിവാക്കിയിരിക്കുന്നു. നിലവില്‍ 16 മെയ് 2020 വരെ നല്‍കിയിരുന്ന സമയമാണ് 31 ഡിസംബര്‍ 2020 വരെ നീട്ടി നല്‍കിയിരിക്കുന്നത്.
ഈ ആനുകൂല്യം കോവിഡ് ലോക്ക്ഡൌണ്‍ കാലയളവില്‍ നല്കിയ എല്ലാ ബില്ലുകള്‍ക്കും ബാധകമായിരിക്കും.ഇത് കൂടാതെ കറണ്ട് ചാര്‍ജ് അടക്കുവാന്‍ അഞ്ച് തവണകള്‍ തിരഞ്ഞെടുക്കുന്ന ഗാര്‍ഹിക ഉപഭോക്താക്കള്‍ക്കും ഈ പിഴ / പലിശയിളവ് ബാധകമായിരിക്കും.
കൂടാതെ ഗാര്‍ഹികേതര ഉപഭോക്താക്കള്‍ക്ക് നിലവില്‍ 15 ഡിസംബര്‍ 2020 വരെ ഫിക്സഡ് ചാര്‍ജ് അടക്കുന്നതിന് സമയം നീട്ടി നല്‍കിയിട്ടുണ്ട്. അവര്‍ക്കും ഈ പിഴ / പലിശയിളവിന്റെ ആനുകൂല്യം ലഭിക്കുന്നതായിരിക്കും. നിലവിലെ കോവിഡ് 19 പ്രത്യേക സാഹചര്യം മുന്‍നിറുത്തിയാണ് സര്‍ക്കാര്‍ നിര്‍ദ്ദേശപ്രകാരം കെ എസ് ഇ ബി ഈ തീരുമാനം കൈകൊണ്ടിട്ടുള്ളത്.
Also Read / ആർബിഐ ഹൈക്കോടതിയിൽ; ഗൂഗിൾ പേ ഒരു പേയ്മെന്റ് സിസ്റ്റം ഓപ്പറേറ്റർ അല്ല അതിനാൽ…
ഇത് കൂടാതെ കറണ്ട് ചാർജ് അടക്കുവാൻ അഞ്ച് തവണകൾ തിരഞ്ഞെടുക്കുന്ന ഗാർഹിക ഉപഭോക്താക്കൾക്കും ഈ പിഴ / പലിശയിളവ് ബാധകമായിരിക്കും.