
KSRTC cancelled long distance service / ദീർഘദൂര സർവ്വീസുകൾ പുനരാരംഭിക്കാനുള്ള കെ.എസ്.ആർ.ടി.സി. യുടെ തീരുമാനം റദ്ദാക്കി. നിലവിലെ സാഹചര്യത്തിൽ ദീർഘദൂര സർവ്വീസുകൾ ആരംഭിക്കുന്നത് സംസ്ഥാനത്തെ സാഹചര്യം കൂടുതൽ വഷളാക്കും എന്ന വിലയിരുത്തലും, സർക്കാരിന്റെ തീരുമാനത്തിൽ നിരവധി കോണുകളിൽ നിന്നും വിമർശനവും ഉയർന്ന സാഹചര്യത്തിൽ ആണ് സർവ്വീസുകൾ റദ്ദാക്കാൻ തീരുമാനിച്ചത്. ഗതാഗത വകുപ്പ് മന്ത്രി എ.കെ.ശശീന്ദ്രൻ ആണ് ഇക്കാര്യം അറിയിച്ചത്.
Also Read / ഡി.വൈ.എഫ്.ഐ. നേതാവിന്റെ കല്യാണത്തിൽ പങ്കെടുത്തത് 650 ലധികം പേർ, 2 പേർക്ക് കോവിഡ് | Coronavirus Trivandrum
നേരത്തെ ആഗസ്ത് 1 മുതൽ സംസ്ഥാനത്ത് ദീർഘദൂര കെഎസ്ആർടിസി ബസുകൾ സർവീസ് നടത്തുമെന്ന് ഗതാഗതമന്ത്രി എ.കെ ശശീന്ദ്രൻ അറിയിച്ചിരുന്നു. 206 ദീർഘദൂര സർവീസുകളാണ് ആരംഭിക്കുന്നതെന്നും, കണ്ടെയ്ൻമെന്റ് സോണുകൾ ഒഴികെയുള്ള പ്രദേശത്ത് നിന്നാണ് സർവീസുകൾ നടത്തുകയെന്നും മന്ത്രി പറഞ്ഞിരുന്നു.