Kerala

അനേകം കുട്ടികൾക്ക് അറിവ് പകർന്ന ലാലി ടീച്ചർ ഇനിയും ജീവിക്കും; അതും 5 പേരിലൂടെ

lali teacher heart donor kerala
lali teacher heart donor kerala

തിരുവനന്തപുരത്ത് കിംസ് ആശുപത്രിയിൽ ചികിത്‌സയിലായിരുന്ന ചെമ്പഴന്തി അണിയൂർ കല്ലിയറ ഗോകുലത്തിൽ ലാലി ഗോപകുമാർ അന്യൂറിസം ബാധിച്ച് മസ്തിഷ്‌ക മരണമടഞ്ഞതിനെ തുടർന്നാണ് ഹൃദയവും വൃക്കകളും കണ്ണുകളും ദാനം ചെയ്യാൻ ബന്ധുക്കൾ സമ്മതിച്ചത്.

പൗണ്ട്കടവ് ഗവ. എൽ.പി.എസ്. സ്‌കൂളിലെ അധ്യാപികയായിരുന്നു അമ്പത് വയസുള്ള ലാലി ഗോപകുമാർ. മേയ് നാലിന് പെട്ടന്ന് ബി.പി. കൂടിയാണ് തിരുവനന്തപുരം കിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.ആശുപത്രിയിൽ പ്രവേശിപ്പിച്ച സമയത്ത് കാർഡിയാക് അറസ്റ്റ് സംഭവിച്ചെങ്കിലും അതിൽ നിന്നും മുക്തി നേടിയിരുന്നു.

അന്യൂറിസം ഉണ്ടായതിനെ തുടർന്ന് രക്തക്കുഴൽ പൊട്ടി രക്തസ്രാവവും സംഭവിച്ചു. അതോടെ തലച്ചോറിന്റെ പ്രവർത്തനം നിലയ്ക്കുന്ന അവസ്ഥയിലേക്ക് പോയ്ക്കൊണ്ടിരുന്നു. തുടർന്ന് മേയ് ഏഴിനാണ് ആദ്യ മസ്തിഷ്‌ക മരണം സംഭവിച്ചത്. എട്ടാം തീയതി രണ്ട് അപ്നിയ ടെസ്റ്റ് നടത്തി മസ്തിഷ്‌ക മരണം സ്ഥിരീകരിച്ചു.

ഹൃദയം എറണാകുളം ലിസി ആശുപത്രിയിൽ ചികിത്സയിലുള്ള രോഗിക്കും, ഒരു വൃക്ക തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലുള്ള രോഗിക്കും, മറ്റൊരു വൃക്ക കിംസ് ആശുപത്രിയിൽ ചികിത്സയിലുള്ള രോഗിക്കും കോർണിയ തിരുവനന്തപുരം ഗവ. കണ്ണാശുപത്രിയ്ക്കുമാണ് നൽകിയത്.

Also Read | ലോകം മുഴുവനും കൊറോണ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 3 ലക്ഷത്തിലേക്ക്

അവയവദാനത്തിന്റെ സാധ്യതകളറിയാവുന്ന കുടുംബാംഗങ്ങൾ അതിന് തയ്യാറാവുകയായിരുന്നു. ലാലി ഗോപകുമാറിന്റെ മകൾ ദേവിക ഗോപകുമാറിനെ ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ ഫോണിൽ വിളിച്ച് സാന്ത്വനിപ്പിച്ചു. തീവ്രദു:ഖത്തിലും അവയവദാനത്തിന് തയ്യാറായ ലാലി ഗോപകുമാറിന്റെ ബന്ധുക്കളെ ആദരവറിയിച്ചു.

Also Read | ബിപിഎൽ കുടുംബങ്ങൾക്ക് മെയ് 14 മുതൽ 1000 രൂപ വീതം ലഭിക്കും

അനേകം കുട്ടികൾക്ക് അറിവ് പകർന്ന ടീച്ചറായ ലാലി ഗോപകുമാർ ഇക്കാര്യത്തിലും മാതൃകയായിരിക്കുകയാണെന്ന് മന്ത്രി അറിയിച്ചു.

‘അമ്മയ്ക്ക് ഇങ്ങനെ സംഭവിച്ച സമയത്ത് ഞങ്ങൾ കുറേ വിഷമിച്ചിരുന്നു. അമ്മ എപ്പോഴും എല്ലാവരേയും സഹായിച്ചിട്ടേയുള്ളൂ. ഞങ്ങളെപ്പോലെ കരയുന്നവരും കാണുമല്ലോ. അവർക്കൊരു സഹായമായാണ് അവയവദാനത്തിന് തയ്യാറായത്’ മകൾ ദേവിക പറഞ്ഞു.

കേരള സർക്കാരിന്റെ മരണാന്തര അവയവദാന പദ്ധതിയായ മൃതസഞ്ജീവനി വഴിയാണ് അവയവദാന പ്രക്രിയ നടത്തിയത്.


You may also like

two year old child death
Kerala

കെട്ടിടത്തിന് മുകളിൽ നിന്നു വീണ് രണ്ടുവയസുകാരന് ദാരുണാന്ത്യം

മലപ്പുറം: കളിക്കുന്നതിനിടെ കെട്ടിടത്തിന്‍റെ മുകളിൽ നിന്നു വീണ് രണ്ടുവയസുകാരൻ മരിച്ചു. ബുധനാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോടെ മാതാവിന്‍റെ സഹോദരന്‍റെ വീട്ടിൽ ...
nemom railway terminal project status
Kerala

തലസ്ഥാനത്തെ പദ്ധതികൾ മുടക്കുന്ന സർക്കാർ; നേമം വികസനവും നഷ്ടമാകുമോ ?

മരവിപ്പിച്ച അങ്കമാലി–എരുമേലി ശബരി പദ്ധതിക്കു പണം ചെലവാക്കാൻ കഴിയാത്ത സാഹചര്യത്തിൽ ശബരി പദ്ധതിക്ക് വേണ്ടി എറണാകുളം കലക്ടറേറ്റിൽ റെയിൽവേ കെട്ടി ...

More in:Kerala

Comments are closed.