Kerala

സംസ്ഥാനത്ത് മദ്യത്തിന് വിലവർധിക്കുന്നു; വില വർധിക്കുന്ന മദ്യങ്ങൾ ഏതൊക്കെ എന്നറിയാം

liquor price may hike in kerala
liquor price may hike in kerala

തിരുവനന്തപുരം: മദ്യ നികുതി കൂട്ടുന്നത് സംബന്ധിച്ച്‌ നാളെ നടക്കുന്ന മന്ത്രിസഭാ യോ​ഗം തീരുമാനമെടുക്കും. വില കൂടിയ മദ്യത്തിന് 35 ശതമാനം വരെയും വില കുറഞ്ഞ മദ്യത്തിന് പത്ത് ശതമാനം വരെയും വില കൂട്ടിയേക്കും. ഒരു കുപ്പി മദ്യത്തിന് 50 രൂപ വരെ വില വര്‍ധിക്കാനാണ് സാധ്യത.

400 രൂപയ്ക്ക് മുകളിലുള്ള ഒരു കെയ്‌സ് വിദേശ മദ്യത്തിനാണ് നിലവില്‍ 35 ശതമാനം നികുതി വര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നത്. മറ്റുള്ളവയ്ക്ക് പത്ത് ശതമാനവുമാണ് വർധിക്കാൻ സാധ്യത. ആനുപാതികമായി ബിയറിനും വര്‍ധനവുണ്ടാകും.

400 രൂപയ്ക്ക് മുകളിലുള്ള ഒരു കെയ്‌സ് വിദേശ മദ്യത്തിന് നിലവില്‍ 212 ശതമാനമാണ് നികുതി. 400 രൂപയ്ക്ക് താഴെയുള്ള ഒരു കെയ്‌സ് ഇന്ത്യന്‍ നിര്‍മിത വിദേശ മദ്യത്തിന് 202 ശതമാനമാണ് നികുതി. ബിയറിന് 102 ശതമാനവും വിദേശ നിര്‍മിത വിദേശ മദ്യത്തിന് 80 ശതമാനമവുമാണ് നികുതി.

വിദേശ നിര്‍മിത ത്തിൻറെ കാര്യത്തില്‍ തീരുമാനം എടുത്തിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. നികുതി ഘടനയിലെ മാറ്റങ്ങളാണ് തീരുമാനം എടുക്കാത്തതിന് പിന്നിലെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

സംസ്ഥാനത്തിൻറെ ഏറ്റവും വലിയ വരുമാന സ്രോതസ് മദ്യം ആണ്. എന്നാൽ ലോക്ക് ഡൗൺ ആയതോടെ വരുമാനം പൂർണ്ണമായും നില്ക്കുകയായിരുന്നു. ഈ സാഹചര്യത്തിൽ നികുതി വർധിപ്പിച്ച് സംസ്ഥാനത്തിൻറെ വരുമാനം കൂട്ടാൻ ഉള്ള ശ്രമത്തിൽ ആണ്.

കഴിഞ്ഞ ബജറ്റില്‍ മദ്യത്തിന് രണ്ട് ശതമാനം നികുതി വര്‍ധിപ്പിച്ചിരുന്നു. എന്നാല്‍ ഫെബ്രുവരിയിലെ ബജറ്റില്‍ മദ്യത്തിന് നികുതി വര്‍ധിപ്പിക്കാതെ മറ്റ് സാധനങ്ങള്‍ക്ക് നികുതി കൂട്ടുകയാണുണ്ടായത്.


You may also like

sona-malayalam-actress-new-video talks
Kerala

ആ സിനിമയ്ക്കു ശേഷം സ്കൂളിൽ പോയിട്ടില്ല, വിഡിയോ ചെയ്തത് സമ്മർദം താങ്ങാതെ…

14-ാം വയസില്‍ ഒരു സിനിമയ്ക്ക് വേണ്ടി ചിത്രീകരിച്ച ദൃശ്യങ്ങള്‍ പോണ്‍ സൈറ്റില്‍ നിറഞ്ഞുവെന്ന വെളിപ്പെടുത്തലുമായി നിയമ വിദ്യാര്‍ത്ഥിനിയായ സോന എം ...
heavy rains kerala today
Kerala

ബം​ഗാ​ൾ ഉ​ൾ​ക്ക​ട​ലി​ൽ പു​തി​യ ന്യൂ​ന​മ​ർ​ദം; കേ​ര​ള​ത്തി​ൽ ക​ന​ത്ത മ​ഴ​യ്ക്ക് സാ​ധ്യ​ത

Heavy Rains in Kerala in Next 48 Hours | ബം​ഗാ​ൾ ഉ​ൾ​ക്ക​ട​ലി​ൽ ന്യൂ​ന​മ​ർ​ദ മേ​ഖ​ല രൂ​പ​പ്പെ​ട്ട​താ​യി കാ​ലാ​വ​സ്ഥാ ...

More in:Kerala

Comments are closed.